ഇമ്രാന്റെ ഭാവി ഇന്നറിയാം, അവിശ്വാസപ്രമേയത്തിൽ ഇന്ന് വോട്ടെടുപ്പ്

അഭിറാം മനോഹർ| Last Modified ഞായര്‍, 3 ഏപ്രില്‍ 2022 (08:50 IST)
ഇ‌മ്രാൻ ഖാൻ സർക്കാരിന്റെ ഭാവി ഇന്നറിയാം. പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയത്തിൽ ഇന്ന് വോട്ടെടുപ്പ് നടക്കും.സർക്കാറിലെ രണ്ട് ഘടകകക്ഷികൾ കൂറുമാറിയതോടെ ഇമ്രാൻ സർക്കാറിന്റെ ഭാവി തുലാസിലാണ്. നാടകീയ നീക്കങ്ങൾ ഒന്നും സംഭവിച്ചില്ലെങ്കിൽ ഇ‌മ്രാന്റെ ന്യൂനപക്ഷ സർക്കാർ ഇന്ന് നിലം പൊത്തും.

അതേസമയം തന്റെ സർക്കാരിനെ വീഴ്‌ത്താൻ വിദേശഗൂഡാലോചനയുണ്ടെന്ന് ആ‌വർത്തിച്ച ഇമ്രാൻ ജനങ്ങളോട് പ്രതിഷേധിക്കാൻ ആഹ്വാനം നൽകി. ഇതിനെ തുടർന്ന് തലസ്ഥാനമായ ഇസ്ലാമാബാദിലും പ്രധാന നഗരങ്ങളിലും സുരക്ഷ ശക്തമാക്കി. ഇന്ന് അവിശ്വാസ വോട്ടെടുപ്പിൽ പരാജയം സംഭവിച്ചാലും അധികാരം ഒഴിയില്ലെന്ന സൂചനയാണ് ഇ‌മ്രാൻ നൽകുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :