നിലൂഫര്‍ സുന്ദരിയാണ്, ജോലിയെന്തെന്ന് കേട്ടാല്‍ അവളോട് കൊതി തോന്നും

 നിലൂഫര്‍ റഹ്‍മാനി , അഫ്ഗാനിസ്ഥാന്‍ വ്യോമസേന , താലിബാന്‍
അഫ്ഗാനിസ്ഥാന്‍| jibin| Last Modified ബുധന്‍, 15 ഏപ്രില്‍ 2015 (18:04 IST)
നിലൂഫര്‍ റഹ്‍മാനി എന്ന ഈ സുന്ദരി കുട്ടി ഇന്ന് ലോകമാകെ പ്രശസ്‌തയാണ്. വധഭീഷണികള്‍ വകവെക്കാതെ ആഗ്രഹം കൈയെത്തി പിടിച്ചപ്പോള്‍ അവള്‍ ഇത്രയൊന്നും പ്രതീക്ഷിച്ചില്ല. ഒടുവില്‍ അവള്‍ പോലും വിചാരിക്കാതെ ധീരവനിതക്കുള്ള അമേരിക്കയുടെ ബഹുമതി ഈ വര്‍ഷം തേടിയെത്തി. താലിബാന്റെ ഭീഷണികളെ അവഗണിച്ച് വിദ്യാഭ്യാസം നേടി അഫ്ഗാനിസ്ഥാന്‍ വ്യോമസേനയിലെ പ്രഥമ വനിതാ പൈലറ്റ് ആയി തീര്‍ന്നതാണ് നിലൂഫര്‍ റഹ്‍മാനി അമേരിക്കന്‍ ബഹുമതിക്ക് അര്‍ഹയാക്കിയത്.

ചെറുപ്പം മുതല്‍ ആകാശവും മേഘങ്ങളുമായിരുന്നു മനസ് നിറയെ. തിരിച്ചറിവായ പ്രായത്തില്‍ തന്റെ ആഗ്രഹം കുടുംബത്തെ അറിയിച്ചു. തനിക്ക് ഒരു പൈലറ്റ് ആകണം, കേട്ടയുടന്‍
കുടുംബത്തിലെ അംഗങ്ങളില്‍ നിന്ന് എതിര്‍പ്പ് പ്രകടമായി. തൊട്ടുപിന്നലെ താലിബാന്‍ ഭീഷണിയും. എന്നാല്‍ എല്ലാ എതിര്‍പ്പുകളെയും തരണം ചെയ്ത് നിലൂഫര്‍ ഇംഗ്ലീഷ് അഭ്യസിച്ചു. പതിനെട്ടാം വയസില്‍ വ്യോമസേനയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. അതോടെ താലിബാനും ഭീകര സംഘടനകളും വധ ഭീഷണികളുമായി കുടുംബത്തെ വേട്ടയാടി. അതുകൊണ്ട് നിലൂഫറിനും കുടുംബത്തിനും അടിക്കടി സുരക്ഷിത സ്ഥാനങ്ങളിലേക്ക് താമസം മാറേണ്ടിയും വന്നു.

ഇതിനിടെയില്‍ പഠനം പൂര്‍ത്തികരിക്കുന്നതില്‍ 23 കാരി വിജയിച്ചു. കനത്ത പോരാട്ടവും യുദ്ധവും നടക്കുന്ന അഫ്‌ഗാനിസ്ഥാനില്‍ തന്നെയായിരുന്നു ആദ്യ പറക്കലും. പരമ്പരാഗതമായി പരിക്കേറ്റവരെയും മൃതദേഹങ്ങളും ഒരിടത്തു നിന്നു മറ്റൊരിടത്തേക്ക് കൊണ്ടുപോകുന്നതിന് വനിതകള്‍ക്ക് വിലക്കുണ്ടെന്നിരിക്കെ ഇവരുമായി നിലൂഫര്‍ സെസ്‍ന 182 വിമാനത്തില്‍ തന്റെ ആദ്യ ആകാശപ്പറക്കല്‍ നടത്തി ലോകത്തെയും താലിബാനെയും ഞെട്ടിച്ചത്. എന്നാല്‍ ഇപ്പോഴും നിലൂഫറിന് താലിബാന്റെ ഭീഷണിയുണ്ട്. അതിനാല്‍ അധികൃതര്‍ വന്‍ സുരക്ഷയാണ് ഈ സുന്ദരിക്ക് നല്‍കുന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :