ന്യൂയോര്‍ക്ക്|
Last Updated:
ശനി, 24 ജനുവരി 2015 (17:35 IST)
ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ പേര് ബ്രാന്‍ഡ് നെയ്മായി ഉപയോഗിച്ചിറക്കിയ ബിയര്‍ പിന്‍വലിക്കുന്നു. ഗാന്ധി-ബോട്ട് എന്ന പേരില്‍
ന്യൂ ഇംഗ്ളണ്ട് ബ്രൂവിങ്ങ് കമ്പനി പുറത്തിറക്കിയ ബിയറാണ് കമ്പനി പിന്‍വലിക്കുന്നത്.
ബിയര്‍ കുപ്പിയുടെ പുറത്ത് ഗാന്ധിജിയെ റോബോട്ടിന്റെ രൂപത്തില്‍ ചിത്രീകരിച്ചിരുന്നു. ഇതിനെതിരെ ഇന്ത്യയില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതു കണക്കിലെടുത്താണ് കമ്പനി ബിയര്‍ പിന്‍വലിക്കുന്നത്. കമ്പനിയുടെ നടപടി രാഷ്ട്രപിതാവിനെ അപമാനിക്കുന്നതാണെന്ന് കാണിച്ച് ഹൈദരാബാദ് സ്വദേശിയായ അഡ്വ.ജനാര്‍ദ്ധനന്‍ എന്ന ആള്‍ കോടതിയെ സമീപിച്ചിരുന്നു. ഇതുകൂടാതെ ബിയറിനെതിരെ അമേരിയ്ക്കയിലെ ഇന്ത്യക്കാരുടെ ഇടയില്‍ നിന്നും വന്‍ പ്രതിഷേധമാണ് ഉയര്‍ന്നുവന്നത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.