ജക്കാര്‍ത്ത|
VISHNU N L|
Last Modified ഞായര്‍, 21 ജൂണ്‍ 2015 (13:31 IST)
ഇന്തോനേഷ്യയിലെ മൗണ്ട് സിനാബംഗ് അഗ്നിപര്‍വത സ്‌ഫോടനത്തെ തുടര്‍ന്ന് പതിനായിരങ്ങള്‍ പലായനം ചെയ്‌തു.
പടിഞ്ഞാന്‍ ഇന്തോനേഷ്യയില്‍ സ്‌ഥിതിചെയ്യുന്ന പര്‍വ്വതം കഴിഞ്ഞയാഴ്‌ച അവസാനത്തോടെ ആയിരുന്നു പൊട്ടിത്തെറിക്കാന്‍ തുടങ്ങിയത്. ഇന്തോനേഷ്യയിലെ 129 അഗ്നിപര്‍വ്വതങ്ങളില്‍ ഒന്നായ സിനാബഗില്‍ നിന്ന് ഉയര്‍ന്ന കറുത്ത പുക 15 കിലോമീറ്റര്‍ വരെ വ്യാപിച്ചിട്ടുണ്ട്. മൂന്ന് കിലോമീറ്റര്‍ അകലേയ്‌ക്ക് വരെയാണ് കല്ലുകള്‍ വന്നു വീഴുന്നത്.
രണ്ടു വര്‍ഷക്കാലം പ്രതികരണമില്ലാതെ കിടന്ന പറവ്വതം കഴിഞ്ഞ ശനിയാഴ്‌ച മുതല്‍ അതിശക്‌തമായി പൊട്ടിത്തെറിക്കാന്‍ ആരംഭിക്കുകയായിരുന്നു. സമീപത്തെ ഗ്രാമത്തില്‍ നിന്നു മാത്രം 7,500 പേരെ ഒഴിപ്പിച്ചു. ഇതുവരെ മൊത്തം 10,714 പേരെയാണ് മാറ്റി പാര്‍പ്പിച്ചത്. ഈ മാസം ആദ്യം മുതല്‍ പര്‍വ്വതത്തെക്കുറിച്ച് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
2013 ല്‍ ഈ പര്‍വതം പുകയാന്‍ തുടങ്ങിയതിനെ തുടര്‍ന്ന് 10,000 പേരെയാണ് മാറ്റി പാര്‍പ്പിച്ചെങ്കിലും ചിലരെല്ലാം പിന്നീട് വീടുകളിലേക്ക് തിരിഞ്ഞു പോന്നിരുന്നു. ആ വര്‍ഷം ഇന്തോനേഷ്യയ്‌ക്ക് 100 ദശലക്ഷം ഡോളറിന്റെ നഷ്‌ടമാണ് ഉണ്ടായത്.