ചാറ്റിംഗ് അതിരുകടന്നു, യുവതിക്ക് ഒരു വര്‍ഷം തടവ്‌ ശിക്ഷ

റാസല്‍ഖൈമ| VISHNU N L| Last Updated: വ്യാഴം, 25 ജൂണ്‍ 2015 (20:09 IST)
ഭര്‍ത്താവ്‌ അറിയാതെ അന്യ പുരുഷന്മാരുമായി ചാറ്റ്‌ ചെയ്‌ത യുവതിയ്‌ക്ക് കോടതി ഒരു വര്‍ഷം തടവ്‌ ശിക്ഷ വിധിച്ചു. ഭാര്യയുടെ സ്വഭാവത്തില്‍ വന്ന മാറ്റം ശ്രദ്ധയില്‍പെട്ട ഭര്‍ത്താവ്‌ സ്വന്തം മകനെക്കൊണ്ട്‌ ഭാര്യയുടെ ഫോണ്‍ പരിശോധിപ്പിക്കുകയായിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തില്‍ 500ല്‍ അധികം പുരുഷന്മാരുമായി സ്‌ത്രീ അതിരുകടന്ന രീതിയില്‍ ചാറ്റ്‌ ചെയ്‌തെന്നാണ്‌ കണ്ടെത്തിയത്.

തുടര്‍ന്ന് ഭര്‍ത്താവ് കോടതിയെ സമീപിച്ചു. പരാതിയില്‍ നടത്തിയ അന്വേഷണത്തില്‍ യുവതിയുടെ ഫോണ്‍ പരിശോധിച്ചു. ഇതില്‍ നിന്നും യുവതി മറ്റ്‌ പുരുഷന്മാരുമായി അതിരുവിട്ട രീതിയില്‍ ചാറ്റ്‌ ചെയ്യുന്നുണ്ടെന്നും തെളിഞ്ഞതായി കോടതി വ്യക്‌തമാക്കുന്നു. റാസല്‍ഖൈമ മിസ്‌ ഡമനയര്‍ കോടതിയാണ്‌ യുവതിക്ക്‌ ശിക്ഷ വിധിച്ചത്‌.

25കാരിയായ പാകിസ്ഥാന്‍ സ്വദേശിനിയാണ് അന്യപുരുഷ്അന്മാരുമായി ചാറ്റുചെയ്തതിന് ശിക്ഷിക്കപ്പെട്ടത്. യുവതിയുടെ ഭര്‍ത്താവ് 95കാരനാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :