മമ്മൂട്ടിയെ ആദ്യം കണ്ടപ്പോൾ ഛർദ്ദിക്കാൻ വന്നുവെന്ന് വരലക്ഷ്മി

മമ്മൂട്ടിയെ ആദ്യം കാണുമ്പോൾ പേടിച്ച് മുട്ടുവിറയ്ക്കുമായിരുന്നുവെന്ന് പറയുന്ന പുതുമുഖ നടികളും നടന്മാരും ഒരുപാടുണ്ട്. എന്നാൽ ഇതാദ്യമായാണ് ഒരു നടി മമ്മൂട്ടിയെ കണ്ടാൽ പേടിച്ച് ഛർദ്ദിച്ച് പോകുമെന്ന് പറയുന്നത്. വേറാരുമല്ല, കസബയിലെ നായിക വരലക്ഷ്മി ശരത്ത് കു

aparna shaji| Last Modified ശനി, 2 ജൂലൈ 2016 (10:09 IST)
മമ്മൂട്ടിയെ ആദ്യം കാണുമ്പോൾ പേടിച്ച് മുട്ടുവിറയ്ക്കുമായിരുന്നുവെന്ന് പറയുന്ന പുതുമുഖ നടികളും നടന്മാരും ഒരുപാടുണ്ട്. എന്നാൽ ഇതാദ്യമായാണ് ഒരു നടി മമ്മൂട്ടിയെ കണ്ടാൽ പേടിച്ച് ഛർദ്ദിച്ച് പോകുമെന്ന് പറയുന്നത്. വേറാരുമല്ല, കസബയിലെ നായിക വരലക്ഷ്മി ശരത്ത് കുമാർ ആണ് ആ നായിക.

കസബയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ഒരു ചാനലിന് നൽകിയ അഭുമുഖത്തിൽ സംസാരിക്കുകയായിരുന്നു വരലക്ഷ്മിയും മമ്മൂട്ടിയും നിഥിൻ രൺജി പണിക്കരും. വളരെ തന്റേടമുള്ള നായിക കഥാപാത്രമാണ് വരലക്ഷ്മി ചെയ്യുന്നത്. നായകനെ കൈനീട്ടി അടിക്കാൻ ധൈര്യമുള്ള കഥാപാത്രമാണത് എന്നും മമ്മൂട്ടി പറഞ്ഞു.

മമ്മൂട്ടിയെ ആദ്യം കണ്ടപ്പോള്‍ ഛര്‍ദ്ദിക്കാന്‍ വന്നു എന്ന് വരലക്ഷ്മി പറഞ്ഞപ്പോള്‍ ഉടന്‍ വന്നു മമ്മൂട്ടിയുടെ കമന്റ്, എന്നെ കണ്ട് ഛര്‍ദ്ദിക്കാന്‍ വന്നു എന്ന് പറഞ്ഞത് ആരെങ്കിലും കേട്ടാല്‍ ഇത് അടുത്ത ട്രോളിനുള്ള വകയാകും. ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കസബയെ സ്വീകരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :