കാഠ്‌മണ്ഡു വിമാനത്താവളത്തില്‍ മണ്ണിരകള്‍ വിമാന സര്‍വ്വിസ് മുടക്കുന്നു

കാഠ്‌മണ്ഡു| Last Modified വെള്ളി, 18 ജൂലൈ 2014 (13:16 IST)

സാധാരണയായി വിമാന സര്‍വ്വീസുകള്‍ മുടങ്ങുക ബോംബ് ഭിഷണിമൂലവും എഞ്ചിന്‍ തകരാറുമൂലമൊക്കെയാണ് എന്നാല്‍ കാഠ്മണ്ടു വിമാനത്താവളത്തില്‍ വിമാന സര്‍വ്വീസുകള്‍ മുടങ്ങിയാല്‍ യാത്രക്കാര്‍ പറയുക ഇന്ന് റണ്‍വേയില്‍ മണ്ണിരയിറങ്ങിക്കാണുമെന്നാണ്.

കാഠ്‌മണ്ഡുവിലെ ത്രിഭുവന്‍ ഇന്റര്‍നാഷണല്‍ വിമാനത്താവളത്തിലെ റണ്‍ വേ യില്‍
മഴക്കലമായാല്‍ മണ്ണിരശല്യം രൂക്ഷമാണ്. മണ്ണിരകളെ തിന്നാന്‍ പക്ഷികള്‍ കൂട്ടമായി എത്തുന്നതിനാല്‍ അപകടങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇതിനാല്‍ വിമാനങ്ങള്‍ക്ക്‌ ഇറങ്ങാനും
പറന്നുയരാനും അനുമതി നല്‍കാന്‍ താമസമുണ്ടാകുന്നു.

മണ്ണിരകളെ നേരിടാന്‍ രാസവസ്‌തുക്കള്‍ ഉപയോഗിച്ചിട്ടും ഒരു ഫലവുമില്ലെന്നാണ് വിമനത്താവളത്തിലെ അധികൃതര്‍ പറയുന്നത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :