സിബിയുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും; ഹർത്താൽ ആരംഭിച്ചു

സിബി , പൊലീസ് കസ്റ്റഡിയിലെ മരാണം , എൽഡിഎഫ്  ഹര്‍ത്താല്‍
കോട്ടയം| jibin| Last Modified തിങ്കള്‍, 13 ജൂലൈ 2015 (08:59 IST)
മരങ്ങാട്ട്പിള്ളിയിൽ പൊലീസ് കസ്റ്റഡിയിൽ മരിച്ച സിബിയുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. മരങ്ങാട്ട്പിള്ളിയിലെ സിബിയുടെ വസതിയിൽ ഉച്ചയ്ക്ക് 12.30നാണ് സംസ്‌കാര ചടങ്ങുകൾ. മരണത്തെത്തുടര്‍ന്ന് എൽഡിഎഫ് കോട്ടയം ജില്ലയിൽ ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ. അവശ്യസര്‍വിസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ഹര്‍ത്താല്‍ ദിവസമായിട്ടും ഇരുചക്രവാഹനങ്ങള്‍ നിരത്തിലുണ്ട്. ചില ദീര്‍ഘദൂര കെഎസ്ആര്‍ടിസിബസുകള്‍ മാത്രമാണ് സര്‍വ്വീസ് നടത്തുന്നത്. ജില്ലയില്‍ വന്‍ പൊലീസ് സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഞായറാഴ്ച്ച സിബിയുടെ മൃതദേഹവും വഹിച്ച് നാട്ടുകാർ മരങ്ങാട്ട്പിള്ളി പൊലീസ് സ്റ്റേഷൻ ഉപരോധിച്ചിരുന്നു. കസ്റ്റഡിയിൽ സിബിയെ മർദിച്ചു കൊന്ന പൊലീസുകാർക്കെതിരെ കേസെടുക്കുമെന്ന എറണാകുളം റേഞ്ച് ഐജി എംആർ അജിത്കുമാറിന്റെ ഉറപ്പു തുടർന്നാണ് ഉപരോധം അവസാനിപ്പിച്ചത്.

(ചിത്രത്തിന് കടപ്പാട്: മാധ്യമം)


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :