തൊഴിൽ പ്രതിസന്ധി; ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള പണമൊഴുക്ക് കുത്തനെ ഇടിയുന്നു

തൊഴിൽ പ്രതിസന്ധി രൂക്ഷമാകുമ്പോൾ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെയും അത് ബാധിക്കും

aparna shaji| Last Modified വ്യാഴം, 4 ഓഗസ്റ്റ് 2016 (13:46 IST)
കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സ്വദേശീയരല്ലാത്ത തൊഴിലാളികളെ ഗൾഫ് രാജ്യങ്ങ‌ൾ പിരിച്ച് വിടുകയാണ്. ഒമാൻ, കുവൈറ്റ്, എന്നീ വിദേശരാജ്യങ്ങളിൽ അനുഭവപ്പെട്ടുവരുന്ന പ്രതിസന്ധിയെ തുടർന്ന് പിരിച്ച് വിടപ്പെടുന്നവരിൽ പതിനായിരക്കണക്കിന് ഇന്ത്യാക്കാരാണുള്ളത്. മലയാളികൾ അടങ്ങുന്ന ഇന്ത്യൻ തൊഴിലാളികൾക്കാണ് ഗൾഫ് രാജ്യങ്ങളിലെ തൊഴിൽ നഷ്ടപ്പെടുന്നത്.

തൊഴിൽ പ്രതിസന്ധി രൂക്ഷമാകുമ്പോൾ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെയും അത് ബാധിക്കും. തൊഴിൽ നഷ്ടമാകുന്നതിലൂടെ രാജ്യത്തേക്കുള്ള ഗൾഫ് പണമൊഴുക്കിൽ കനത്ത ഇടിവുണ്ടാകുമെന്നാണ് കരുതുന്നത്. ആറ് വർഷത്തിനിടെ ആദ്യമായി ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള പണംവരവിൽ 2.2 ശതമാനം കുറവാണ് ഉണ്ടായിരുക്കുന്നത്. ഇനിയും ഇത് വർധിക്കുമെന്നാണ് കണക്കുകൂട്ടൽ.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാംഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :