അഭിറാം മനോഹർ|
Last Modified വെള്ളി, 28 ഓഗസ്റ്റ് 2020 (14:23 IST)
ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബേ തന്റെ രാജി പ്രഖ്യാപിച്ചതായി റിപ്പോർട്ട്. ജപ്പാനിലെ ദേശീയ മാധ്യമമായ എൻഎച്‌കെയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്നാണ് ആബെ രാജിക്ക് ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ട്.
ഗുരുതരമായ കരൾ രോഗത്തെ തുടർന്ന് ഷിൻസോ ആബെ കുറച്ച് നാളുകളായി ചികിത്സയിലായിരുന്നു. 2021 സെപ്റ്റംബര്‍ വരെയാണ് പ്രധാനമന്ത്രി പദത്തിലുള്ള അദ്ദേഹത്തിന്റെ കാലാവധി. ഷിൻസോ ആബേയ്ക്ക് പകരം ധനമന്ത്രിയായ താരോ ആസോ ആയിരിക്കും പുതിയ പ്രധാനമന്ത്രി എന്നാണ് റിപ്പോർട്ടുകൾ. അതേസമയം ഭരണകക്ഷിയായ ലിബറല്‍ ഡമോക്രാറ്റിക് പാര്‍ട്ടിയില്‍ ആബേയുടെ രാജി നേതൃത്വത്തിന് വേണ്ടിയുള്ള വടംവലിക്ക് കാരണമായേക്കുമെന്നും പാശ്ചാത്യമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.