ഇന്ത്യയുടെ കൊവിഡ് വാക്‌സിൻ മൂന്നാം ഘട്ട പരീക്ഷണം രണ്ട് ദിവസത്തിനുള്ളിൽ

അഭിറാം മനോഹർ| Last Modified ചൊവ്വ, 18 ഓഗസ്റ്റ് 2020 (18:15 IST)
രാജ്യം വികസിപ്പിച്ചുകൊണ്ടിരിക്കുന്ന കൊവിഡ് വാക്‌സിനുകളിൽ ഒന്നിന്റെ മൂന്നാംഘട്ട പരീക്ഷണം ഇന്നോ നാളെയോ തുടങ്ങുമെന്ന് നീതി ആയോഗ് അംഗം വി‌കെ പോൾ. പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ച പോലെ 3 വാക്‌സിനുകളാണ് രാജ്യം വികസിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഇതിൽ ഒന്നാണ് മൂന്നാം ഘട്ടത്തിൽ എത്തിനിൽക്കുനത്. മറ്റ് രണ്ടെണ്ണം ഒന്നും രണ്ടും ഘട്ടങ്ങളിലാണ്.

അതേസമയം കൊവിഡ് രോഗം ഭേദമായാലും രോഗികളിൽ ചിലർക്ക് മറ്റ് പ്രശ്‌നങ്ങളും ഉണ്ടായേക്കാമെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. കോവിഡ് ദീര്‍ഘകാലത്തേക്ക് ഉണ്ടാക്കാവുന്ന പ്രശ്‌നങ്ങള്‍ അപകടകരമല്ല എന്നാണ് ഇപ്പോഴത്തെ നിലയില്‍ പറയാന്‍ കഴിയുന്നതെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :