ഇറ്റലിയിൽ നവ ഫാസിസ്റ്റ് മുഖമായ ജോർജിയ മെലോണി പ്രധാനമന്ത്രി

അഭിറാം മനോഹർ| Last Modified ചൊവ്വ, 27 സെപ്‌റ്റംബര്‍ 2022 (20:42 IST)
ഇറ്റലിയിൽ അധികാരത്തിലെത്തി നവഫാസിസത്തിൻ്റെ വക്താവായ ജോർജിയ മെലോണി.കുടിയേറ്റക്കാരോടുള്ള വിരോധം, ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള വെറുപ്പ്, ഗര്‍ഭച്ഛിദ്രത്തോടുള്ള എതിര്‍പ്പ്. അങ്ങനെ പലതും നിറഞ്ഞതാണ് കാത്തോലിക്ക യാഥാസ്ഥിതികയായ മെലോണിയുടെ പ്രത്യയശാസ്ത്രം.

മുസോളിനിയുടെ കടുത്ത ആരാധികയാണ് പുതിയ പ്രധാനമന്ത്രിയായി തെരെഞ്ഞെടുക്കപ്പെട്ട ജോർജിയ മെലോണി.1946-ല്‍ മുസോളിനി അനുയായികള്‍ രൂപവത്കരിച്ച ഇറ്റാലിയന്‍ സോഷ്യല്‍ മൂവ്മെന്റിന്റെ യുവജനവിഭാഗത്തില്‍ 15-ാം വയസ്സില്‍ അംഗമായിക്കൊണ്ടാണ് മെലോണിയുടെ രാഷ്ട്രീയ പ്രവേശം. 2006ൽ പാർലമെൻ്റ് ഡെപ്യൂട്ടി ചേംബറിലേക്ക് തിരെഞ്ഞെടുക്കപ്പെട്ടു.

2008-ല്‍ 31-ാം വയസ്സില്‍ ഇറ്റലിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ മന്ത്രിയായി. 2012ലാണ് മുസോളിനിയുടെ ആശയങ്ങളിൽ അധിഷ്ടിതമായ ബ്രദേഴ്സ് ഓഫ് ഇറ്റലി എന്ന പാർട്ടിയുണ്ടാക്കിയത്.925 മുതല്‍ 1945 വരെ ഇറ്റലിയെ ഭരിച്ച ഫാസിസ്റ്റ് ഏകാധിപതി ബെനിറ്റോ മുസോളിനിയുടെ ശവകുടീരത്തിലെരിയുന്ന കെടാവിളക്കിന്റെ പ്രതീകമായ ഇറ്റലിയുടെ ദേശീയനിറങ്ങളായ പച്ചയിലും വെള്ളയിലും ചുവപ്പിലുമുള്ള തീനാളമാണ് ജോര്‍ജിയ മെലോണിയുടെ പാര്‍ട്ടിയായ ബ്രദേഴ്സ് ഓഫ് ഇറ്റലിയുടെ അടയാളം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :