ആളെ കൂട്ടാന്‍ പെണ്ണും പണവും ഒഴുക്കി ഐ‌എസ്, നട്ടെല്ല് തകര്‍ത്ത് റഷ്യന്‍ ആക്രമണം

ബ്രസ്സല്‍സ്‌| VISHNU N L| Last Modified ശനി, 17 ഒക്‌ടോബര്‍ 2015 (15:55 IST)
ഇസ്‌ളാമിക്‌ സ്‌റ്റേറ്റ്‌
ഭീകരര്‍ തങ്ങളുടെ സംഘടനയിലേക്ക് ആളെകൂട്ടാനായി പെണ്ണും പണവും ഒഴുക്കുന്നു. വിവിധ രാജ്യങ്ങള്‍ തങ്ങളുടെ പൌരന്മാരെ ഇന്റെര്‍നെറ്റില്‍ കൂടീയും സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ കൂടിയും ഐ‌എസുമായി ബന്ധപ്പെടുന്നത് തടഞ്ഞതൊടെയാണ് ഭീകരര്‍ അടവ് മാറ്റിച്ചവിട്ടി യുവാക്കളെ പ്രലോഭിപ്പിക്കുന്നത്. പണവും പെണ്ണും ഒഴുക്കി സംഘടന യൂറോപ്പിലെയും ഏഷ്യയിലേയും യുവാക്കളെ വശീകരിക്കുകയാണ്‌ എന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഐക്യരാഷ്ട്ര സംഘടന തന്നെയാണ്.

ഐ‌എസ് തങ്ങളുടെ തീവ്രവാദികള്‍ക്ക് 10,000 ഡോളര്‍ (6 ലക്ഷം രൂപയോളം) ആണ് ശമ്പളമായി നല്‍കുന്നത്. അതിനിടെ തീവ്രവാദികളുടെ യൂറോപ്പിലെ കേന്ദ്രം ബെല്‍ജിയമാണെന്നും യു‌എന്‍ റിപ്പോര്‍ട്ട് പറയുന്നു. അടുത്തിടെ ഇസ്‌ളാമിക്‌ സ്‌റ്റേറ്റിന്റെ ബല്‍ജിയന്‍ ജിഹാദികളുടെ സോഷ്യല്‍ മീഡിയ, സുഹൃത്തുക്കളും വീട്ടുകാരും ഉള്‍പ്പെടുന്ന ഇന്‍ഫോമല്‍ നെറ്റ്‌ വര്‍ക്ക്‌ എന്നിവ പരിശോധിച്ച യുഎന്‍ ഗ്രൂപ്പ്‌ ഇറാഖിലും സിറിയയിലും പോരാടുന്ന 500 ലധികം വിദേശ തീവ്രവാദികള്‍ ബല്‍ജിയത്തില്‍ നിന്നുള്ളവരാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

കൂടാതെ പോരാട്ടത്തില്‍ മുറിവേല്‍ക്കുന്നവരെ സേവിക്കാനും സംരക്ഷിക്കാനും ജിഹാദികളെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ച്‌ അനേകം ബല്‍ജിയന്‍ യുവതികളും സിറിയയിലേക്ക്‌ പോയിട്ടുണ്ട്‌. ഇവരുടെ പ്രായം ശരാശരി 23 വയസ്സാണ്‌. അതേസമയം ഈ കണക്കുകളില്‍ മൂന്ന്‌ വര്‍ഷമായി മാസം 10 എന്ന കണക്കില്‍ കുറഞ്ഞിട്ടുണ്ട്‌. അതേസമയം ഐ‌എസ് സാമ്പത്തിക പ്രതിസന്ധിയിലേക്ക് പോവുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

വ്യോമാക്രമണം കടുപ്പിച്ചതും ആയുധപ്പുരകള്‍ നശിച്ചുപോയതും മൂലം ഇറാഖിലും സിറിയയിലും ആക്രമണം നടത്താന്‍ ഐഎസിന്‌ ഭീമമായ പണം ചെലവഴിക്കേണ്ടിവന്നതാണ്‌ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കിയത്. സാമ്പത്തിക പ്രതിസന്ധി കടുത്തതൊടെ കൂടുതല്‍ ആക്രമണങ്ങള്‍ നടത്തേണ്ട എന്നാണ് ഐ‌എസ് തീരുമാനം. ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രവര്‍ത്തന മേഖല വടക്കന്‍ ആഫ്രിക്കയിലേക്കു വ്യാപിപ്പിക്കാനുള്ള നീക്കം നിര്‍ത്തിവയ്‌ക്കാനും ഐഎസ്‌ തീരുമാനിച്ചതായി സൂചനയുണ്ട്‌. ബാങ്കുകളും, സാമ്പത്തിക സ്ഥാപനങ്ങളും കടകളും കൊള്ളയടിക്കുന്നതിനു പുറമെ പിടിച്ചെടുത്ത എണ്ണപ്പാടങ്ങളില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ കച്ചവടവുമാണ് ഐ‌എസിന്റെ സാമ്പത്തിക സ്രോതസ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

ഇത് അറിഞ്ഞില്ലെങ്കില്‍ പിഴ വന്നേക്കും, ട്രയിനില്‍ 50 ...

ഇത് അറിഞ്ഞില്ലെങ്കില്‍ പിഴ വന്നേക്കും, ട്രയിനില്‍ 50 കിലോഗ്രാമില്‍ കൂടുതലുള്ള ലഗേജ് കൊണ്ടുപോകുമ്പോള്‍ ശ്രദ്ധിക്കണം
നിങ്ങളുടെ ബാഗിന്റെ ഭാരം നിശ്ചിത പരിധി കവിഞ്ഞാല്‍ പിഴ അടയ്ക്കേണ്ടിവരുമെന്ന് ...

തൊഴുകൈയോടെ തലതാഴ്ത്തി മാപ്പ്: വീഡിയോ പുറത്ത് വന്നതിന് ...

തൊഴുകൈയോടെ തലതാഴ്ത്തി മാപ്പ്: വീഡിയോ പുറത്ത് വന്നതിന് പിന്നാലെ ആത്മഹത്യ
ഇതിന് പിന്നാലെ മനു ആത്മഹത്യ ചെയ്തു.

നൂറുകണക്കിന് പാക്കറ്റ് കോണ്ടം, ലൂബ്രിക്കന്റ്, ഗര്‍ഭപരിശോധന ...

നൂറുകണക്കിന് പാക്കറ്റ് കോണ്ടം, ലൂബ്രിക്കന്റ്, ഗര്‍ഭപരിശോധന കിറ്റുകള്‍ എന്നിവയടങ്ങിയ ഇരുപതിലധികം ബാഗുകള്‍ വഴിയില്‍ ഉപേക്ഷിച്ച നിലയില്‍
ഇവയില്‍ ഉപയോഗിച്ചതും ഉപയോഗിക്കാത്തതുമായ ഗര്‍ഭ പരിശോധന കിറ്റുകള്‍ ഉണ്ടെന്നാണ് ...

പകര ചുങ്കത്തില്‍ നിന്ന് സ്മാര്‍ട്ട്‌ഫോണുകളെയും ...

പകര ചുങ്കത്തില്‍ നിന്ന് സ്മാര്‍ട്ട്‌ഫോണുകളെയും കമ്പ്യൂട്ടറുകളെയും ഒഴിവാക്കി അമേരിക്ക; ചൈനയില്‍ നിന്നുള്ള ഇറക്കുമതിക്കും ബാധകം
വന്‍കിട കമ്പനികളായ ആപ്പിള്‍, സാംസങ്, ചിപ്പ് നിര്‍മാതാക്കയ എന്‍വീഡിയോ എന്നിവര്‍ക്ക് ...

മ്യാന്‍മറില്‍ വീണ്ടും ഭൂചലനം; റിക്റ്റര്‍ സ്‌കെയിലില്‍ 5.6 ...

മ്യാന്‍മറില്‍ വീണ്ടും ഭൂചലനം; റിക്റ്റര്‍ സ്‌കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തി
യൂറോപ്യന്‍ മെഡിറ്ററേനിയന്‍ സിസ്‌മോളജിക്കല്‍ സെന്റര്‍ ആണ് ഇക്കാര്യം അറിയിച്ചത്.