യൂറോകപ്പ്: വെയില്‍സിനെ മറികടന്ന് പോര്‍ച്ചുഗല്‍ ഫൈനലില്‍; വെയില്‍സിനെ മറികടന്നത് ഏകപക്ഷീയമായ രണ്ടു ഗോളിന്

യൂറോകപ്പ്: വെയില്‍സിനെ മറികടന്ന് പോര്‍ച്ചുഗല്‍ ഫൈനലില്‍; വെയില്‍സിനെ മറികടന്നത് ഏകപക്ഷീയമായ രണ്ടു ഗോളിന്

ലിയോണ്‍| JOYS JOY| Last Modified വ്യാഴം, 7 ജൂലൈ 2016 (07:08 IST)
യൂറോകപ്പിന്റെ ആദ്യ സെമിഫൈനലില്‍ വെയില്‍സിനെ പരാജയപ്പെടുത്തി പോര്‍ച്ചുഗല്‍ ഫൈനലില്‍. ഏകപക്ഷീയമായ രണ്ടു ഗോളിനാണ് വെയില്‍സിനെ പോര്‍ച്ചുഗല്‍ മറികടന്നത്. 2004ലെ റണ്ണറപ്പുകളായിരുന്നു പോര്‍ച്ചുഗല്‍.

സൂപ്പര്‍ താരം ക്രിസ്ത്യാനോ റൊണാള്‍ഡോയുടെ മികവിനൊപ്പമായിരുന്നു പോര്‍ച്ചുഗലിന്റെ വിജയം. യൂറോ കപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ അടിക്കുന്ന താരമെന്ന ബഹുമതിയും റൊണാള്‍ഡോയ്ക്ക് സ്വന്തമായി. യൂറോ കപ്പിലെ തന്റെ ഒമ്പതാം ഗോള്‍ നേടിയ റൊണാള്‍ഡോ ഇതോടെ ഫ്രാന്‍സിന്റെ ഇതിഹാസതാരം മിഷേല്‍ പ്ലാറ്റിനിയുടെ റെക്കോഡിനൊപ്പമെത്തി.

രണ്ടാം പകുതിയില്‍ അമ്പതാം മിനിറ്റിലായിരുന്നു റൊണാള്‍ഡോ ആദ്യഗോള്‍ നേടിയത്. ഹെഡ്ഡറിലൂടെ ആയിരുന്നു ടീമിനെ മുന്നിലെത്തിച്ച ഗോള്‍. മൂന്നു മിനിറ്റിനു ശേഷം നാനി രണ്ടാം ഗോളും നേടി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :