സിഡ്‌നിയിലെ തോക്ക് ധാരികളില്‍ നിന്ന് അഞ്ച് പേര്‍ രക്ഷപ്പെട്ടു

 സിഡ്‌നി , തോക്ക് ധാരികള്‍ ബന്ദികളാക്കി , ഓസ്‌ട്രേലിയ , ഐഎസ് ഐഎസ്
സിഡ്നി| jibin| Last Updated: തിങ്കള്‍, 15 ഡിസം‌ബര്‍ 2014 (13:14 IST)
ഓസ്‌ട്രേലിയന്‍ തലസ്ഥാനമായ സിഡ്‌നിയിലെ കഫെയില്‍ തോക്ക് ധാരികള്‍
ബന്ദിയാക്കിയവരില്‍ നിന്ന് അഞ്ച് പേര്‍ രക്ഷപ്പെട്ടു. കോഫി ഷോപ്പിലെ ഒരു ജീവനക്കാരനും രണ്ട് ഉപഭോക്താക്കളും രക്ഷപെട്ടവരില്‍ ഉള്‍പ്പെടുന്നു. ആക്രമികള്‍ കഫെയുടെ ഉള്ളില്‍ നിന്ന് അറബി അക്ഷരങ്ങളോട് കൂടിയ കറുത്ത പതാക ഉയര്‍ത്തി കാട്ടിയതായി റിപ്പോര്‍ട്ട് ഉണ്ട്. ഈ സാഹചര്യത്തില്‍ സംഭവത്തിനു പിന്നില്‍ ഐഎസ് ഐഎസ് ഭീകരര്‍ ആണോയെന്ന് സംശയം ഉണ്ട്.

മാര്‍ട്ടിന്‍പ്ളേസിലെ കോഫിഷോപ്പിലാണ് രാവിലെ ജീവനക്കാരും ഉപഭോക്താക്കളുമടക്കമുള്ളവരെ ബന്ദികളാക്കിയത്. ആയുധധാരികളായ രണ്ട് പേരാണ് കോഫിഷോപ്പിലുള്ളത്. എന്നാല്‍ ഇവിടെ ഇതുവരെ അക്രമസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. മാര്‍ട്ടിന്‍ പ്ളേസിലെ ലിന്‍ഡ് കഫേയിലാണ് ജനങ്ങള്‍ ബന്ദികളാക്കപ്പെട്ടിരിക്കുന്നത്. റിസര്‍വ് ബാങ്ക് ഓഫ് ഓസ്ട്രേലിയ, രാജ്യത്തെ പ്രധാനപ്പെട്ട രണ്ടു ബാങ്കുകളുടെ ഹെഡ്ക്വാട്ടേഴ്സ്, സ്റ്റേറ്റ് പ്രിമിയേഴ്സ് ഓഫിസ് എന്നിവ മാര്‍ട്ടിന്‍പ്ളേസിനു സമീപമാണ്. ആക്രമണത്തെത്തുടര്‍ന്ന് ഇവിടേക്കുള്ള വഴികളെല്ലാം അടച്ചിട്ടിരിക്കുകയാണ്. സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സാഹചര്യം വിലിയിരുത്താന്ഡ ഓസ്‌ട്രേലിയന്‍ മന്ത്രിസഭ ദേശീയ സുരക്ഷാ സമിതിയുടെ അടിയന്തിര യോഗം വിളിച്ചിട്ടുണ്ട്.

കഫെയുടെ സമീപത്തുള്ള സ്ഥാപനങ്ങളിലുള്ള ജനങ്ങളെ ഒഴിപ്പിച്ച അധികൃതര്‍ പ്രദേശത്ത് സായുധ പൊലീസിനെ വിന്യസിച്ചിരിക്കുകയാണ്. സിഡ്നിക്കു മുകളിലൂടെയുള്ള വ്യോമഗതാഗതം നിരോധിച്ചു. അതേസമയം ജനങ്ങളെ ബന്ദികളാക്കിയിരിക്കുന്നത് ആശങ്കയ്ക്കിട നല്‍കുന്ന സംഭവമാണെന്ന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ടോണി ആബട്ട് പറഞ്ഞു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :