സിഡ്‌നി|
jibin|
Last Modified ശനി, 29 നവംബര്‍ 2014 (10:24 IST)
ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ഫില്‍ ഹ്യൂഗ്‌സിന്റെ മരണത്തെ തുടര്‍ന്ന് ഇന്ത്യയും ഓസ്‌ട്രേലിയും തമ്മില്‍ നടക്കുന്ന ആദ്യ ടെസ്‌റ്റ് ഉപേക്ഷിച്ചേക്കുമെന്ന് സൂചന. സഹതാരത്തിന്റെ മരണത്തോടെ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായതിനാല്‍ താരങ്ങള്‍ അടുത്തയാഴ്ച ആരംഭിക്കേണ്ടിയിരുന്ന ആദ്യ ടെസ്‌റ്റ് കളിക്കുമോ എന്ന സംശയത്തിലാണ് അധികൃതര്‍. എന്നാല്‍ ടെസ്റ്റ് മാറ്റുന്നത് സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ലഭ്യമായിട്ടില്ല.
ഫില്‍ ഹ്യൂഗ്‌സിന്റെ മരണത്തില്‍ താരങ്ങള്‍ ഏതെല്ലാം രീതിയില്‍ പ്രതികരിക്കുമെന്ന് പറയാനാവില്ലെന്നും. ആഘാതത്തില്‍ നിന്ന് താരങ്ങള്‍ക്ക് മുക്തമാകാന്‍ കൂടുതല്‍ സമയം ആവശ്യമാണെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ ചീഫ് എക്‌സിക്യൂട്ടീവ് ജെയിംസ് സതര്‍ലാന്‍ഡ് വ്യക്തമാക്കി. ഓസ്‌ട്രേലിയന്‍ താരങ്ങള്‍ സിഡ്‌നി സ്റ്റേഡിയത്തില്‍ ഒരുമിച്ച് കൂടിയാണ് തങ്ങളുടെ പ്രീയ സുഹൃത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്.
ഓസ്‌ട്രേലിയന്‍ നായകന്‍ മൈക്കള്‍ ക്ലാര്‍ക്ക്, സൂപ്പര്‍ താരം ഡേവിഡ് വാര്‍ണര്‍ എന്നിവര്‍ കടുത്ത മാനസിക വിഷമത്തിലാണ്. കഴിഞ്ഞ ദിവസം നടന്ന പ്രത്രസമ്മേളനത്തില്‍ ക്ലാര്‍ക്ക് പൊട്ടിക്കരയുകയായിരുന്നു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.