രണ്ട് ഇന്ത്യൻ ചാരപ്രവർത്തകരെ അറസ്റ്റ് ചെയ്തുവെന്ന് പാകിസ്താൻ

രണ്ട് ഇന്ത്യൻ ചാരപ്രവർത്തകരെ അറസ്റ്റ് ചെയ്തുവെന്ന് പാകിസ്താൻ

കറാച്ചി| aparna shaji| Last Modified ഞായര്‍, 17 ഏപ്രില്‍ 2016 (10:43 IST)
ഇന്ത്യയുടെ രണ്ട് ചാരന്മാരെ പിടികൂടിയെന്ന് പാകിസ്താന്റെ വാദം. സിന്ധ് പ്രവിശ്യയിൽ നടത്തിയ റെയ്ഡിനിടെ ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗമായ റിസേർച്ച് ആൻഡ് അനാലിസന്ന്റ്റെ വിങ്ങിന്റെ(റോ‌) രണ്ട് ചാരന്മാരെ പിടികൂടിയെന്നാണ് അവകാശപ്പെടുന്നത്.

റോയ്ക്കുവേണ്ടി പ്രവർത്തിക്കുന്നവരാണെന്ന് ചോദ്യം ചെയ്യലിനിടെ ഇവർ വെളിപ്പെടുത്തിയതായും ഭീകരവിരുദ്ധ വകുപ്പ് സീനിയർ സുപ്രണ്ട് ഓഫ് പൊലീസ് നവീദ് ഖൗജ അറിയിച്ചതായി പാക് മാധ്യമം റിപ്പോർട്ട് ചെയ്തു. ബാചൽ, സദാം ഹുസൈൻ എന്നിവരാണ് അറസ്റ്റിലായത്. പാക്- ബന്ധം തകർക്കുകയാണ് ഇവരുടെ ലക്ഷ്യമെന്നും പാക് മാധ്യമത്തിൽ വ്യക്തമാക്കുന്നു.

നേരത്തേ ബലുചിസ്താൻ പ്രവശ്യയിൽ നിന്നും ഇന്ത്യൻ നേവിയിലെ കമാൻഡ‌ർ റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥനെ ചാരനെന്ന് പറഞ്ഞ് പിടികൂടിയതായി പാകിസ്താൻ ആരോപിച്ചിരുന്നു. എന്നാൽ ഇന്ത്യൻ നേവിയിൽ നിന്നും വിരമിച്ച ഇയാൾ ചാരനല്ലെന്നും വിരമിച്ചശേഷം ഇയാൾക്ക് സർക്കാരുമായ്ഇ യാതോരു ബന്ധവുമില്ലെന്നും അറിയിച്ച് കൊണ്ട് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :