ബെയ്ജിങ്|
സജിത്ത്|
Last Modified ബുധന്‍, 2 നവംബര്‍ 2016 (08:29 IST)
എന്‍എസ്‌ജിയില്‍ ചേരാനുള്ള ഇന്ത്യയുടെ അപേക്ഷ പിന്നീട് പരിഗണിക്കാമെന്ന് ചൈന. ആണവ നിർവ്യാപന കരാറിൽ ഒപ്പിടാത്ത രാജ്യങ്ങൾക്കെല്ലാം ബാധകമായ പൊതുപരിഹാരം കണ്ടെത്തിയ ശേഷമേ ഇന്ത്യക്ക് എന്‍എസ്‌ജിയില്‍ അംഗത്വം നല്‍കുന്ന കാര്യം പരിഗണിക്കുയെന്ന് ഇന്ത്യൻ പ്രതിനിധി അമൻദീപ് സിങ് ഗില്ലുമായി നടത്തിയ ചര്‍ച്ചയില്‍ വിദേശകാര്യ വക്താവ് അറിയിച്ചു.
എന്‍എസ്‌ജി വിപുലീകരിക്കുന്നതുള്‍പ്പെടെയുള്ള സുപ്രധാന വിഷയങ്ങൾ ഇരു രാജ്യങ്ങളും തമ്മില്‍ ചർച്ച ചെയ്തതായും വക്താവ് ഹുവ ചുൻയിങ് വ്യക്തമാക്കി. കഴിഞ്ഞ ജൂണില്‍ സോളില്‍ നടന്ന എന്‍എസ്‌ജി അംഗരാജ്യങ്ങളുടെ യോഗത്തിൽ ഇന്ത്യയ്ക്ക് അംഗത്വം നൽകുന്നതിന് യു എസ് പിന്തുണ നല്‍കിയെങ്കിലും ചൈനയുടെ എതിർപ്പുമൂലം അത് നടക്കതിരിക്കുകയാണ് ഉണ്ടായത്.