സംശയരോഗത്തില്‍ ജീവന്‍ നഷ്‌ടമായത്‌ 1000 സ്‌ത്രീകള്‍ക്ക്

സംശയരോഗം , പാക്കിസ്ഥാന്‍ , ഭര്‍ത്താക്കന്മാര്‍ , അവിഹിത ബന്ധം
കറാച്ചി| jibin| Last Modified വെള്ളി, 5 ഡിസം‌ബര്‍ 2014 (15:01 IST)
അവിഹിത ബന്ധവുമായി ബന്ധപ്പെട്ട സംശയ രോഗത്തില്‍ 2013 ല്‍ പാകിസ്‌ഥാനില്‍ ജീവന്‍ നഷ്‌ടമായത്‌ 1000 സ്‌ത്രീകള്‍ക്ക്. ഇത്രയും സ്ത്രീകളെ പല തരത്തിലാണ് കാമുകന്മാരും ഭര്‍ത്താക്കന്മാരും കൊലപ്പെടുത്തിയത്.

ആയിരത്തോളം പേരെ സംശയ രോഗത്തില്‍ കൊലപ്പെടുത്തിയപ്പോള്‍ ചിലരെ ആസിഡ്‌ ഒഴിച്ചും, അംഗഛേദം നടത്തുകയും ചെയ്തു.
ഇത്തരത്തിലുള്ള 7000 പേരാണ് ഈ വര്‍ഷം കോടതിയില്‍ നീതിക്കായി കയറി ഇറങ്ങുന്നത്‌. സംശയരോഗത്തെ തുടര്‍ന്ന് റുഖയ്യാ പര്‍വീണെന്ന യുവതിക്കും കുട്ടികള്‍ക്കും മേല്‍ ആസിഡ്‌ ഒഴിച്ച് ഭര്‍ത്താവായ പര്‍വീണ്‍ കലിതീര്‍ത്തത് പാക്കിസ്ഥാനില്‍ വിവാദമായിരുന്നു. പാക്‌ പൊലീസ്‌ റുഖയ്യായുടെ ഭര്‍ത്താവിനെ മൂന്ന് വര്‍ഷത്തോളം തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല. ആസിഡ് ആക്രമണത്തില്‍ ഇടതു കണ്ണിന്റെ കാഴ്‌ചയും ഇടതു ചെവിയുടെ കേഴ്‌വിയുമായിരുന്നു റുഖയ്യായ്ക്ക് നഷ്ട്മായത്.

കുടുംബത്തിന്റെ അനുവാദമില്ലാത്ത വിവാഹം കഴിക്കുകയും ഗര്‍ഭിണിയാകുകയും ചെയ്ത് യുവതിയെ പിതാവും നാലു സഹോദരങ്ങളും ചേര്‍ന്ന് പാക്കിസ്ഥാനില്‍
തല്ലിക്കൊല്ലുകയായിരുന്നു. ഇവര്‍ക്ക് കഴിഞ്ഞ മാ‍സമാണ് പാക് കോടതി വധശിക്ഷ വിധിച്ചത്. കമ്മീഷന്‌ മുന്നില്‍ എത്തുന്ന കേസുകള്‍ മാത്രമാണ്‌ കണക്കാക്കിയിട്ടുള്ളത്‌ എന്നതിനാല്‍ യഥാര്‍ത്ഥ സ്‌ഥിതിവിവരകണക്ക്‌ ഇതിലും കൂടുതലാണെന്നാണ്‌ വിവരം.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :