aparna shaji|
Last Modified ഞായര്‍, 27 നവംബര്‍ 2016 (10:57 IST)
അന്തരിച്ച ക്യൂബന്‍ വിപ്ലവനേതാവ് ഫിദല്‍ കാസ്ട്രോയെ രൂക്ഷമായി വിമര്‍ശിച്ച് നിയുക്ത അമേരിക്കന്‍ പ്രദിഡന്റ് ബരാക് ഒബാമ. ക്യൂബന്‍ ജനതയെ ആറ് പതിറ്റാണ്ട് കാലം ഫിദല്‍ കാസ്ട്രോ അടിച്ചമര്‍ത്തുകയായിരുന്നുവെന്ന് ട്രംപ് അഭിപ്രായപ്പെട്ടു. പതിറ്റാണ്ടുകളായി അമേരിക്കയുടെ ശത്രുക്കളാണ് കാസ്ട്രോയുടെ ക്യൂബയെന്നും ട്രംപ് പറഞ്ഞു.
കാസ്‌ട്രോ ലോകത്തിലുണ്ടാക്കിയ സ്വാധീനം ചരിത്രം അടയാളപ്പെടുത്തുമെന്ന് പ്രസിഡന്റ് ബരാക്ക് ഒബാമ അഭിപ്രായപ്പെട്ടിരുന്നു. ഫിദല്‍ കാസ്‌ട്രോയുടെ മരണത്തില്‍ അനുശോചനമറിയിച്ച് അമേരിക്കന്‍ പ്രസിഡന്റ് ക്യൂബ സന്ദര്‍ശിക്കരുതെന്ന് റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ ഒബാമയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അമേരിക്കയുടെ ദുരന്തം ഒരിക്കലും മറക്കാന്‍ കഴിയില്ലെന്നും ട്രംപ് പറഞ്ഞു.
കാസ്‌ട്രോ മൂലം ഉണ്ടായ ദുരന്തങ്ങളും മരണങ്ങളും ഒരിക്കലും മായ്ച്ച് കളയാനാകില്ല. ക്യൂബന്‍ ജനതയുടെ സമൃദ്ധിയിലേക്ക് യാത്ര ലക്ഷ്യത്തിലെത്തിക്കാന്‍ വേണ്ട സഹായം തങ്ങള്‍ ചെയ്യുമെന്നും ട്രംപ് പറഞ്ഞു.ക്യൂബ ഇപ്പോഴും ഏകാധിപത്യ രാജ്യമാണ്. ഫിദല്‍കാസ്‌ട്രോയുടെ കാലഘട്ടം കൊള്ള, ദാരിദ്ര്യം, അതിജീവനം, മനുഷ്യാവകാശങ്ങളുടെ ലംഘനം എന്നിവ നിറഞ്ഞതാണെന്നും ട്രംപ് അഭിപ്രായപ്പെട്ടു.