ചൈനയിലെ ഗോഡൌണില്‍ സ്ഫോടനം; മരണസംഖ്യ 112 ആയി

ബീജിംഗ്| JOYS JOY| Last Modified ഞായര്‍, 16 ഓഗസ്റ്റ് 2015 (12:38 IST)
ചൈനയിലെ ടിയാന്‍ജിനില്‍ ഗോഡൌണില്‍ ഉണ്ടായ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 112 ആയി. ബുധനാഴ്ച ആയിരുന്നു ടിയാന്‍ജിനിലെ ഗോഡൌണില്‍ സ്ഫോടനം ഉണ്ടായത്.

ശനിയാഴ്ച രാത്രി പത്ത് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയിരുന്നു. 85 അഗ്നിശമന സേനാംഗങ്ങള്‍ അടക്കം 95 പേരെ കാണാതായിട്ടുണ്ട്.

രാസവസ്തുക്കള്‍ അടക്കമുള്ളവ സൂക്ഷിച്ചിരുന്നതിനാലാണ് ഗൊണൗഡില്‍ ഉണ്ടായ സ്‌ഫോടനവും തീപ്പിടിത്തവും വന്‍ നാശം വിതച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

സ്ഫോടനത്തില്‍ 2,500 കാറുകളാണ് കത്തി നശിച്ചത്. പൊള്ളലേറ്റ 722 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ചികിത്സയില്‍ കഴിയുന്നവരില്‍ 58 പേരുടെ നില ഗുരുതരമാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :