രൂപയെ വീഴ്ത്തി യുവാന്‍; രൂപയുടെ മൂല്യം ഇനിയും താഴും

മുംബൈ| JOYS JOY| Last Updated: ബുധന്‍, 12 ഓഗസ്റ്റ് 2015 (14:34 IST)
രൂപയുടെ മൂല്യത്തില്‍ ഇടിവ് ഉണ്ടായിരിക്കുകയാണ്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ മൂല്യമാണ് രൂപയ്ക്ക് ഇപ്പോള്‍. ഒരു ഡോളറിനെതിരെ 64.78 ആണ് രൂപയുടെ മൂല്യം ഇന്ന്. ചൈനയുടെ കറന്‍സിയായ യുവാന്റെ മൂല്യം
കുറച്ചിരുന്നു. യുവാന്റെ മൂല്യം കുറച്ചത് മറ്റ് ഏഷ്യന്‍ രാജ്യങ്ങളിലെ മിക്കവാറും കറന്‍സികളുടെ മൂല്യത്തില്‍ ഇടിവ് ഉണ്ടാക്കിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

യുവാന്റെ മൂല്യം കുറയ്ക്കുന്നത് രൂപയുടെ മൂല്യത്തെയും മറ്റ് ഏഷ്യന്‍ രാജ്യങ്ങളിലെ കറന്‍സികളുടെ മൂല്യത്തെയും ദോഷകരമായി ബാധിക്കുന്നു സാമ്പത്തികവിദഗ്ധര്‍ നേരത്തെ തന്നെ വിലയിരുത്തിയിരുന്നു. യുവാന്റെ മൂല്യം കുറഞ്ഞ സാഹചര്യത്തില്‍ ഡോളറിനെതിരെ 57 പൈസയാണ് ഇടിഞ്ഞത്. 64.76 രൂപയാണ് നിലവില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം. 2013 സെപ്തംബറിന് ശേഷം ഇത് ആദ്യമായാണ് രൂപയുടെ മൂല്യത്തിന് ഇത്രമേല്‍ ഇടിവ് ഉണ്ടാകുന്നത്.

യുവാന്റെ മൂല്യത്തില്‍ ഉണ്ടായ ഇടിവ് ചൈനയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി വിനിമയമൂല്യത്തില്‍ കുറവുണ്ടാക്കി. വിനിമയ മൂല്യം 1.9 ശതമാനമാണ് കുറച്ചത്. ഇതാണ്, രൂപയുടെ മൂല്യം വീണ്ടും താഴാന്‍ കാരണമായത്. 10.15 ഇന്ത്യന്‍ രൂപയാണ് ഒരു യുവാന്റെ മൂല്യം. ഒരു ഡോളറിന് 6.2298 യുവാന്‍ എന്നതാണ് വിപണിമൂല്യം. ചൈനയുടെ കറന്‍സിയില്‍ ഉണ്ടായിരിക്കുന്ന മാറ്റം ഏഷ്യന്‍ രാജ്യങ്ങളിലെ മറ്റ് കറന്‍സികളെയും ബാധിക്കുമെന്നാണ് വിലയിരുത്തല്‍. ഡോളറിനെതിരെ രൂപയുടെ മൂല്യം 65 വരെ എത്തിയേക്കുമെന്നാണ് സാമ്പത്തിക വിദഗ്‌ധര്‍ കണക്കു കൂട്ടുന്നത്.

നിര്‍മ്മാണ മേഖലയില്‍ ഉണ്ടായ തളര്‍ച്ചയും കയറ്റുമതിയിലെ ഗണ്യമായ കുറവുമാണ് ഇത്തരമൊരു നടപടി സ്വീകരിക്കാന്‍ ചൈനയെ പ്രേരിപ്പിച്ചത്. ഔദ്യോഗിക - വിപണി നിരക്കുകള്‍ ഏകീകരിച്ച് 1994ല്‍ നടത്തിയ മൂല്യം കുറക്കലിനു ശേഷം ആദ്യമായാണ് ചൈന യുവാന് മൂല്യം കുറച്ചത്. അമേരിക്ക കഴിഞ്ഞാല്‍ ലോകത്തെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയാണ് ചൈന. ചൈന മൂല്യം കുറച്ചതോടെ അമേരിക്കന്‍ ഡോളര്‍ ശക്തിപ്പെട്ടു. 0.2 ശതമാനമാണ് ഡോളറിന്റെ മൂല്യം ഉയര്‍ന്നത്.

ചൈനീസ് കയറ്റുമതിയെ കൂടുതലായി ആശ്രയിക്കുന്ന യൂറോപ്യന്‍ ഓഹരികളിലും വന്‍ ഇടിവാണ് ഉണ്ടായിരിക്കുന്നത്. കാര്‍ നിര്‍മ്മാതാക്കളായ ബി എം ഡബ്ള്യുവിന്റെ ഓഹരി 2.7 ശതമാനവും ആഡംബര ഉല്‍പന്ന കമ്പനികളായ സ്വാച്ച്, എല്‍ വി എം എച്ച് എന്നിവയുടെത് മൂന്നു ശതമാനത്തിലേറെയും താഴ്ന്നു.

ആദ്യകാലങ്ങളില്‍ റിസര്‍വ് ബാങ്ക് ആയിരുന്നു രൂപയുടെ മൂല്യം അഥവാ വിനിമയ നിരക്ക് കാലാകാലങ്ങളില്‍ നിശ്ചയിച്ചിരുന്നത്. അന്ന് 21 കൊടുത്താല്‍ ഒരു ഡോളര്‍ നല്‍കാന്‍ റിസര്‍വ് ബാങ്ക് ബാധ്യസ്ഥമായിരുന്നു. എന്നാല്‍, വിദേശനാണയ രംഗത്ത് ഡോളറിന്റെ ആവശ്യവും ലഭ്യതയും കയറിയിറങ്ങുന്നത് അനുസരിച്ച് ഇരു നാണയങ്ങളുടെയും വിനിമയ നിരക്ക് ഉയരാനും താഴാനും അനുവദിക്കുക എന്ന പരിഷ്‌കാരം ധനമന്ത്രിയായിരുന്നപ്പോള്‍ മന്‍മോഹന്‍ സിംഗ് ആയിരുന്നു കൊണ്ടു വന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ ...

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ സിനിമയ്ക്ക് കയറില്ല: മെറിന്‍ ഫിലിപ്പ്
സിനിമ തിയേറ്ററിൽ നിന്നും 100 കോടിയിൽ അധികം കളക്ട് ചെയ്തിരുന്നു.

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും ...

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും രജനികാന്തും?
ഷാരൂഖ് ഖാനൊപ്പം ഒന്നിച്ച ‘ജവാന്‍’ സൂപ്പര്‍ ഹിറ്റ് ആയതോടെ ബോളിവുഡിലും ...

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ...

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ജീവിതത്തിൽ കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോട്: മഞ്ജു വാര്യർ
രണ്ടാം വരവിലും തന്റെ സ്ഥാനം കൈവിടാത്ത നടിയാണ് മഞ്ജു വാര്യർ. ഇപ്പോൾ ഡെന്നിസ് ജോസഫ് ...

രക്ഷിതാക്കള്‍ വഴക്കു പറഞ്ഞതിന്റെ മനോവിഷമം: തൊടുപുഴയില്‍ ...

രക്ഷിതാക്കള്‍ വഴക്കു പറഞ്ഞതിന്റെ മനോവിഷമം: തൊടുപുഴയില്‍ ഒന്‍പതാം ക്ലാസുകാരന്‍ തൂങ്ങിമരിച്ചു
തൊടുപുഴയില്‍ ഒന്‍പതാം ക്ലാസുകാരന്‍ തൂങ്ങിമരിച്ചു. കാഞ്ചിയാറില്‍ പതിനാലുകാരനായ ...

കെവൈസി അപ്ഡേറ്റുകളുടെ പേരില്‍ ഉപഭോക്താക്കളെ ...

കെവൈസി അപ്ഡേറ്റുകളുടെ പേരില്‍ ഉപഭോക്താക്കളെ ശല്യപ്പെടുത്തുന്നത് നിര്‍ത്തുക: ബാങ്കുകള്‍ക്ക് ആര്‍ബിഐ മുന്നറിയിപ്പ്!
ഉപഭോക്താക്കളോട് KYC രേഖകള്‍ ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നത് നിര്‍ത്തണമെന്ന് ...

എല്ലാം നഷ്ടപ്പെട്ടവരെ ചേര്‍ത്തുപിടിക്കും; മേപ്പാടി ...

എല്ലാം നഷ്ടപ്പെട്ടവരെ ചേര്‍ത്തുപിടിക്കും; മേപ്പാടി ദുരന്തത്തില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം
തുക ജില്ലാ കളക്ടറുടെ അക്കൗണ്ടില്‍ നിക്ഷേപിച്ച് പ്രതിമാസ പലിശ ബന്ധപ്പെട്ട കുട്ടിയുടെ ...

രണ്ടാം പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷികം: ജില്ലാതല ...

രണ്ടാം പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷികം: ജില്ലാതല യോഗങ്ങളില്‍ മുഖ്യമന്ത്രി പങ്കെടുക്കും
ഏപ്രില്‍ 21ന് കാസര്‍ഗോഡ് നിന്ന് ആരംഭിച്ച് മെയ് 21ന് തിരുവനന്തപുരത്ത് സമാപിക്കുന്ന ...

സംസ്ഥാനത്ത് ഈ ജില്ലകളില്‍ ഇന്ന് മഴ തകര്‍ക്കും; യെല്ലോ ...

സംസ്ഥാനത്ത് ഈ ജില്ലകളില്‍ ഇന്ന് മഴ തകര്‍ക്കും; യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
സംസ്ഥാനത്ത് ഈ ജില്ലകളില്‍ ഇന്ന് മഴ തകര്‍ക്കും. മൂന്ന് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ ...