സിംഗപ്പൂര്‍|
VISHNU N L|
Last Modified തിങ്കള്‍, 3 ഓഗസ്റ്റ് 2015 (15:08 IST)
വിപണിയില്‍ ലഭ്യത കൂടിയത് കാരണം എണ്ണക്ക് വില കുറയുന്നത് തുടരുന്നു. ലോകത്തിലെ ഏറ്റ്സ്വും വലിയ രണ്ടാമത്തെ എണ്ണ ഉപഭോഗ രാജ്യമായ ചൈനയുടെ വളര്‍ച്ചാനിരക്ക് ഇടിഞ്ഞതും എണ്ണവിലയില്‍ കുറവുവരാന്‍ കാരണമായിട്ടുണ്ട്.
ബാരല്‍ ബ്രന്‍ഡ് ക്രൂഡ് ഓയിലിന് 51.82 ഡോളറാണ് ഇന്നത്തെ വില. 46.79 ഡോളറാണ് യു.എസ് ക്രൂഡ് ഓയിലിന്റെ വില. ഉപരോധം നീക്കിയതിന് ശേഷം ഇറാന്‍ കൂടി എണ്ണവിപണിയില്‍ സജീവമാകുന്നതോടെ വിലയില്‍ ഇനിയും ഇടിവുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
അനുമതി ലഭിച്ചാല്‍ ഇറാന്‍ ദിനംപ്രതിയുള്ള എണ്ണ ഉദ്പാദനം 500,000 രലായി ഉയര്‍ത്തും. ഒരാഴ്ചക്കുള്ളില്‍ ഇത്തരത്തില്‍ ഉദ്പാദനം കൂട്ടാന്‍ കഴിയുമെന്ന് ഇറാന്‍ പെട്രോളിയം മന്ത്രി ബിജന്‍ നംദാര്‍ അറിയിച്ചു.