അഫ്‌ഗാനിസ്ഥാനില്‍ കാര്‍ ബോംബ് സ്ഫോടനം: 25 മരണം

  അഫ്‌ഗാനിസ്ഥാന്‍ സ്ഫോടനം , കാര്‍ ബോംബ് , ചാവേര്‍ ആക്രമണം
കാബൂള്‍| jibin| Last Modified തിങ്കള്‍, 13 ജൂലൈ 2015 (12:20 IST)
അഫ്‌ഗാനിസ്ഥാനിലെ കിഴക്കന്‍ പ്രവിശ്യയിലുള്ള ക്യാമ്പ് ചാപ്പ്മാന്‍ സൈനിക താവളത്തിന് സമീപം നടന്ന കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 25 പേര്‍ കൊല്ലപ്പെട്ടു. നിരവധിപേര്‍ക്ക് പരുക്കേറ്റു, ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സ്ത്രീകളും കുട്ടികളും അടക്കമുള്ളവരാണ് മരിച്ചത്.

ഞായറാഴ്ച വൈകുന്നേരം ഏഴോടെയായിരുന്നു ആക്രമണം ഉണ്ടായത്. ചാവേര്‍ കാര്‍ സൈനിക കേന്ദ്രത്തിലേക്ക് ഓടിച്ചുകയറ്റുകയായിരുന്നു. സൈനിക താവളത്തിന് തൊട്ടുമുമ്പുള്ള ചെക്ക് പോയിന്റില്‍ ആയിരുന്നു സ്‌ഫോടനം നടന്നത്. സുരക്ഷാ പരിശോധനയ്ക്കായി നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളിലെ യാത്രക്കാരാണ് മരിച്ചവരില്‍ ഏറെയും.

അമേരിക്കന്‍ സൈനികര്‍ അടക്കമുള്ളവര്‍ തങ്ങുന്ന സൈനിക താവളമാണ് ക്യാമ്പ് ചാപ്പ്മാന്‍. മുമ്പ് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎയുടെ താവളമായിരുന്നു ഇത്. അമേരിക്കന്‍ സൈനികര്‍ക്കൊന്നും സ്‌ഫോടനത്തില്‍ പരിക്കില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :