മൊഗാദിഷു|
jibin|
Last Modified ശനി, 21 ഫെബ്രുവരി 2015 (08:11 IST)
സൊമാലിയയില്‍ ഉണ്ടായ ചാവേര്‍ ആക്രമണത്തില്‍ മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളും ഉന്നത ഉദ്യോഗസ്ഥരുമടക്കം 20 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു ഇവരെ സമീപത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സൊമാലിയന്‍ തലസ്ഥാമായ മൊഗാദിഷുവില്‍ ഹോട്ടലിനു നേര്‍ക്കാണ് ആക്രമം നടന്നത്. സമീപത്ത് പാര്‍ക്ക് ചെയ്‌തിരുന്ന കാറും പൊട്ടിത്തെറിച്ചു.
വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്ക് നൂറ് കണക്കിന് ആളുകള്‍ എത്തിയ സമയത്താണ് സ്ഫോടനം ഉണ്ടായത്. കാര്‍ ബോംബ് സ്ഫോടനത്തിന് ശേഷം ഭീകരര്‍ മുസ്ലിം പള്ളി ആക്രമിക്കുകയും ചെയ്തു. ആക്രമണത്തില്‍ ഒരു പാര്‍ലമെന്റ് അംഗവും തലസ്ഥാനത്തെ ഡപ്യൂട്ടി മേയറും കൊല്ലപ്പെട്ടു. മൊഗാദിഷുവിലെ സെന്‍ ട്രല്‍ ഹോട്ടലാണ് ഭീകരര്‍ ലക്ഷ്യമിട്ടത്. സംഭവത്തെ തുടര്‍ന്ന് ഹോട്ടലിന് കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
ഭീകര സംഘടനയായ അല്‍ഖായിദയുമായി ബന്ധമുള്ള സംഘടനയായ അല്‍-ഷബാബാണ് ആക്രമണം നടത്തിയത്. സൊമാലിയയുടെ തെക്കന്‍ പ്രദേശങ്ങളെല്ലാം നിയന്ത്രിക്കുന്നത് അല്‍- ഷബാബാണ്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.