പോൺ താരങ്ങൾക്ക് മാത്രമായുള്ള സൈക്ലിംഗ് ക്ലബ്ബിന് അംഗീകാരം നൽകി കായിക ഭരണസമിതി !

Last Updated: തിങ്കള്‍, 11 മാര്‍ച്ച് 2019 (16:32 IST)
ലണ്ടൻ: പോൺ താരങ്ങൾക്ക് മാതമായുള്ള സൈക്ലിംഗ് ക്ലബ്ബിന് ബ്രിട്ടീഷ് കായിക ഭരണസമിതി അംഗീകാരം നൽകി. പി പി സി സി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന പോൺ പെഡല്ലേഴ്സ് സൈക്ലിംഗ് ക്ലബ്ബിനാണ് ബ്രിട്ടീഷ് കായിക ഭരണസമിതി അംഗീകാരം നൽകിയത്.

‘സൈക്ലിംഗ് എല്ലാവരുക്കും വേണ്ടിയുള്ളതാണ്, പക്ഷേ പലപ്പോഴും ഞങ്ങളെ ഒഴിച്ചുനിർത്തും. ബ്രിട്ടീഷ് കായിക സമിതിയുടെ അംഗീകാരം വളരെ വലുതാണ്. ഞങ്ങളുടേത് വെറുമൊരു സക്ലിംഗ് ക്ലബ്ബ് മാത്രമാണ് ചാരിറ്റിക്ക് വേണ്ടിയാണ് റൈഡ് നടത്തുക‘ അംഗീകാരം ലഭിച്ചതിനെക്കുറിച്ച് പി പി സി സി വ്യക്തമാക്കി. ക്ലബ്ബിന് ആശംസകളുമായി നിരവധി പ്രമുഖർ രംഗത്തെത്തിയിട്ടുണ്ട്.

പോൺ താരങ്ങളുടെ സൈക്ലിംഗ് ക്ലബ്ബിന് അംഗീകാരം നൽകുന്നതിൽ വിവിധ സംഘടനകളും വ്യക്തികളും എതിർപ്പ് തുറന്നു വ്യക്തകാക്കിയിരുന്നു. എന്നാൽ ഇതൊന്നും മുഖവിലക്കെടുക്കാതെയാണ് ബ്രിട്ടീഷ് കായിക ഭരണ സമിതിയുടെ നടപടി. പോൺ സിനിമ രംഗത്തെ അഭിനയതാക്കൾ, നിർമ്മാതാക്കൾ സംവിധായകർ, വിതരണക്കാർ എന്നിവർ ചേർന്ന് 2016ലാണ് പോൺ പെഡല്ലേഴ്സ് സൈക്ലിംഗ് ക്ലബ്ബ് ആരംഭിച്ചത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :