1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Brazil Flood News

ബ്രസീലിലുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരണം 44 ആയി

Brazil
ബ്രസീലിലുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരണം 44 ആയി. റിയോഡി ജനീറയിലാണ് ദുരന്തം സംഭവിച്ചത്. ഇത് യുദ്ധ സാഹചര്യമാണെന്ന് റിയോഡി ജനീറോ ഗവര്‍ണര്‍ ക്ലൗഡിയോ കാസ്‌ട്രോ പറഞ്ഞു. വീടിനുമുകളില്‍ കാറുകളും ചെളികളില്‍ പ്രിയപ്പെട്ടവരുടെ ശരീരം കാണുന്ന സാഹചര്യമാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. മൊറോ ഡാ ഒഫീസിന എന്ന കുന്നിലുണ്ടായ മണ്ണിടിച്ചിലില്‍ 80തോളം വീടുകള്‍ ഒലിച്ചുപോയിട്ടുണ്ട്. 
അടുത്ത ലേഖനം
കൊച്ചി മെട്രോയുടെ തൂണിന് നേരിയ ചെരിവ്