സൂര്യനുചുറ്റും അത്ഭുത വലയം, കാരണം അന്തരീക്ഷ ചുഴി

പാലക്കാട്| VISHNU N L| Last Modified വെള്ളി, 25 സെപ്‌റ്റംബര്‍ 2015 (13:34 IST)
തമിഴ്നാട്ടിലും ലക്ഷദ്വീപിലും രൂപപ്പെട്ട അന്തരീക്ഷച്ചുഴി കാരണം സൂര്യനുചുറ്റും അത്ഭുത വലയം രൂപപ്പെട്ടു. പാലക്കാടാണ് നിലവിൽ ഇത്തരമൊരു പ്രതിഭാസം റിപ്പോർട്ടു
ചെയ്യപ്പെട്ടിരിക്കുന്നത്. സംസ്ഥാന്ത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത് ഉണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്. അന്തരീക്ഷ ചുഴി ഉണ്ടാകുന്നതുമൂലം അന്തരീക്ഷത്തില്‍ ഈര്‍പ്പത്തിന്റെ അളവ് കൂടുന്നതാണ് പ്രതിഭാസത്തിനു കാരണം.

കൂടുതൽ ഐസ് കണങ്ങൾ അടങ്ങിയ സിറസ് മേഘങ്ങൾ സൂര്യനു താഴെ വരുമ്പോഴാണ് ഇത് ഉണ്ടാകുന്നത്. ഈ ഈർപ്പത്തിലെ ജലകണങ്ങളിൽ പ്രകാശം തട്ടി വികിരണം മൂലമാണ് സൂര്യനു ചുറ്റും വലയം തീർത്തതായി തോന്നുന്നത്. സൂര്യവലയത്തേ സോളാർ ഹാലോ എന്നാണ് പറയുന്നത്.

കഴിഞ്ഞ ദിവസമാണ് തമിഴ്നാടിന്റെ ഉൾമേഖലകളിലും ലക്ഷദ്വീപിനു മുകളിലും അന്തരീക്ഷച്ചുഴി രൂപപ്പെട്ടത്. ഒരു മേഖലയിൽ വായു കേന്ദ്രീകരിക്കുന്നതിനെയാണ് അന്തരീക്ഷച്ചുഴി എന്നു പറയുന്നത്. ഭൂമിയിൽ മൂന്നു കിലോമീറ്റർ മുകളിലാണ് അന്തരീക്ഷച്ചുഴി കാണപ്പെട്ടത്. അന്തരീക്ഷച്ചുഴി രൂപപ്പെട്ടതോടെ കേരളത്തിൽ ഈർപ്പത്തിന്റെ അളവു വർധിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :