ന്യൂനപക്ഷങ്ങള്‍ക്ക് നേരെ ബംഗ്ലാദേശില്‍ അക്രമണങ്ങള്‍ വ്യാപകമാകുന്നു; ക്ഷേത്ര പൂജാരിയെ മാരകമായി കുത്തി പരുക്കേല്‍പ്പിച്ചു

തെക്കുപടിഞ്ഞാറന്‍ ബംഗ്ലാദേശില്‍ ക്ഷേത്രത്തിലെത്തിയ അജ്ഞാത സംഘം ക്ഷേത്ര പൂജാരിയെ മാരകമായി കുത്തി പരിക്കേല്‍പ്പിച്ചു.

ധാക്ക, ബംഗ്ലാദേശ്, പൂജാരി, കൊലപാതകം, പരുക്ക് dhakka, bangladesh, poojari, murder, injured
ധാക്ക| സജിത്ത്| Last Modified ശനി, 2 ജൂലൈ 2016 (11:47 IST)
തെക്കുപടിഞ്ഞാറന്‍ ബംഗ്ലാദേശില്‍ ക്ഷേത്രത്തിലെത്തിയ അജ്ഞാത സംഘം ക്ഷേത്ര പൂജാരിയെ മാരകമായി കുത്തി പരിക്കേല്‍പ്പിച്ചു. സത്ഖിര ജില്ലയിലെ ശ്രീ ശ്രി രാധ ഗോബിന്ദ ക്ഷേത്രത്തിലെ പൂജാരി ബാബസിന്ധു റോയിയാണ് ക്ഷേത്രപരിസരത്ത് ക്രൂരമായ ആക്രമണത്തിന് ഇരയായത്.

മതമൗലികവാദികളായ ഭീകരരാണ് ആക്രമണത്തിന് പിന്നിലെന്ന്
പൊലിസ് സംശയിക്കുന്നു. ക്ഷേത്ര പരിസരത്ത് ഉറങ്ങുകയായിരുന്ന പൂജാരിയെ വിളിച്ചുണര്‍ത്തിയ ശേഷം എട്ടുപേരടങ്ങുന്ന സംഘം മാരകായുധങ്ങളുമായി ആക്രമണം അഴിച്ചുവിട്ടു. പുറത്തും നെഞ്ചിലും കുത്തേറ്റ റോയിയെ നാട്ടുകാരെത്തിയാണ് ആശുപത്രിയില്‍ എത്തിച്ചത്.

കഴിഞ്ഞ ദിവസം ധാക്കയില്‍നിന്ന് 300 കിലോമീറ്റര്‍ അകലെയുള്ള ജെനൈദ ജില്ലയില്‍ ക്ഷേത്ര പൂജാരിയായ ശ്യാമനോന്ദ ദാസ് (45) കൊല്ലപ്പെട്ടിരുന്നു. രാവിലെ ക്ഷേത്രത്തിലെ പൂജകള്‍ക്കായി പൂക്കളും മറ്റും ഒരുക്കുകയായിരുന്ന ശ്യാമനോന്ദ ദാസിനെ ബൈക്കിലെത്തിയ മൂന്നു യുവാക്കള്‍ വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു. ഇതിനുമുമ്പും സമാനമായ രീതിയില്‍ ഹിന്ദു പൂജാരി കൊല്ലപ്പെട്ടിരുന്നു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :