ക്ഷേത്രത്തിലെ പൂജകള്‍ക്കായി പൂക്കളും മറ്റും ഒരുക്കുന്നതിനിടയില്‍ പൂജാരിയെ വെട്ടി കൊലപ്പെടുത്തി

ബംഗ്ലദേശില്‍ ഹിന്ദു പൂജാരിയെ ക്ഷേത്രത്തിനു മുന്നില്‍ കൊലപ്പെട്ട നിലയില്‍ കണ്ടെത്തി.

dakka, bangladesh, murder, police, Poojary ധാക്ക, ബംഗ്ലദേശ്, പൂജാരി, കൊലപാതകം, പൊലീസ്
ബംഗ്ലദേശ്| സജിത്ത്| Last Modified വെള്ളി, 1 ജൂലൈ 2016 (10:47 IST)
ബംഗ്ലദേശില്‍ ഹിന്ദു പൂജാരിയെ ക്ഷേത്രത്തിനു മുന്നില്‍ കൊലപ്പെട്ട നിലയില്‍ കണ്ടെത്തി. ധാക്കയില്‍നിന്ന് 300 കിലോമീറ്റര്‍ അകലെയുള്ള ജെനൈദ ജില്ലയിലാണ് സംഭവം നടന്നത്. കൊലയ്ക്കുപിന്നിലെ കാരണം വ്യക്തമായിട്ടില്ലെന്നും സംഭവുമായി ബന്ധപ്പെട്ട് ഇതുവരെ ആരും പിടിയിലായിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

ശ്യാമനോന്ദ ദാസ് (45) എന്ന പൂജാരിയാണ് മരിച്ചത്. രാവിലെ ക്ഷേത്രത്തിലെ പൂജകള്‍ക്കായി പൂക്കളും മറ്റും ഒരുക്കുകയായിരുന്ന ശ്യാമനോന്ദ ദാസിനെ ബൈക്കിലെത്തിയ മൂന്നു യുവാക്കള്‍ വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു. കൃത്യം നടത്തിയ ഉടന്‍ തന്നെ അവര്‍ രക്ഷപ്പെടുകയും ചെയ്തു.

കൊലയുടെ സ്വഭാവം പ്രാദേശിക ഭീകരരുടേതിനു സമാനമാണെന്നും എന്നാല്‍ അതേപ്പറ്റി കൂടുതലൊന്നും പറയാന്‍ കഴിയില്ലെന്നും ജെനൈദ ജില്ലാ ഭരണകൂടം മേധാവിയായ മഹ്ബുബുള്‍ റഹ്മാന്‍ പറഞ്ഞു. ന്യൂനപക്ഷങ്ങള്‍ക്കെതിരെ ബംഗ്ലദേശില്‍ ആക്രമണങ്ങള്‍ നടക്കുന്നത് പതിവാണ്. ഇതിനുമുമ്പും സമാനമായ രീതിയില്‍ ഹിന്ദു പൂജാരിയെ കൊല്ലപ്പെട്ടിരുന്നു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :