വുഹാനിലെത്തിയ 19 ഇന്ത്യക്കാർക്ക് കൊവിഡ്, നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമാണ് യാത്രയ്ക്ക് അനുവദിച്ചത് എന്ന് എയർ ഇന്ത്യ

വെബ്ദുനിയ ലേഖകൻ| Last Updated: ചൊവ്വ, 3 നവം‌ബര്‍ 2020 (13:32 IST)
വിമാനത്തിൽ വുഹാനിലെത്തിയ 19 ഇന്ത്യക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ച സംഭവത്തിൽ വിശദീകരണവുമായി എയർ ഇന്ത്യ. അംഗികൃത ലാബുകളിൽനിന്നും കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മാത്രമാണ് യാത്രയ്ക്ക് അനുമതി നൽകിയത് എന്നും കർശന കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് സർവീസ് നടത്തുന്നത് എന്നുമാണ് എയർ ഇന്ത്യയുടെ വിശദീകരണം.

58 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇതിൽ 39 പേർക്ക് രോഗ ലക്ഷണങ്ങൾ ഇല്ലെങ്കിലും ഇവർക്കും രോഗബാധയുണ്ടാകാം എന്നാണ് ചൈനീസ് അധികൃതർ കണക്കാക്കുന്നത്. എല്ലാ യാത്രക്കാരെയും കൊവിഡ് അശുപത്രിയിലേയ്ക്ക് മാറ്റി. നെഗറ്റീവ് സർട്ടിഫിറ്റ് ഉണ്ടെങ്കിലും വിദേശത്തുനിന്നും എത്തുന്നവർ 14 ദിവസം ക്വാറന്റീനിൽ കഴിയണം എന്നാണ് ചൈനയിലെ ചട്ടം. നവംബർ 13 മുതൽ കൂടുതൽ വിമാനങ്ങൾ ചൈനയിലേയ്ക്ക് സർവീസ് നടത്താനിരിയ്ക്കെയാണ് സംഭവം. മുംബൈയിൽനിന്നും ഹോങ്കോങ്ങിലെത്തിയ യാത്രക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് എയർ ഇന്ത്യ വിമാനങ്ങൾക്ക് ഹോങ്കോങ് നവംബർ 10 വരെ വിലക്കേർപ്പെടുത്തിയിരിയ്ക്കുകയാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :