സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 1 ഫെബ്രുവരി 2025 (14:08 IST)
അമേരിക്കയില്‍ വീണ്ടും വിമാനാപകടം. ചെറു വിമാനം തകര്‍ന്നുവീണത് ജനവാസ മേഖലയിലാണ്. ആറുപേരുമായി പറക്കുകയായിരുന്നു ചെറു വിമാനമാണ് തകര്‍ന്നു വീണത്. ഫിലാണ്ടല്‍ഫിയയിലെ ഷോപ്പിംഗ് സെന്ററിന് സമീപമാണ് വിമാനം തകര്‍ന്നു വീണത്. അതേസമയം അപകടത്തില്‍ ആളപായം ഉണ്ടോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. തിരക്കേറിയ റോഡിനു സമീപത്താണ് വിമാനം വീണത്.
വീണശേഷം വിമാനം പൊട്ടിത്തെറിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ദിവസങ്ങള്‍ക്കു മുമ്പാണ് 65 പേരുമായി യാത്ര ചെയ്ത വിമാനം സൈനിക ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. വിമാനത്തിലെ 65 യാത്രക്കാരില്‍ 40 പേരുടെ മൃതദേഹങ്ങള്‍ നദിയില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്.