ഐറിസ് ആന്റ് എബിസ്: ലോകത്തെ മയക്കുന്ന പൂച്ച സൗന്ദര്യം

ഐറിസ് ആന്റ് എബിസ്: ലോകത്തെ മയക്കുന്ന പൂച്ച സൗന്ദര്യം

priyanka| Last Modified ചൊവ്വ, 9 ഓഗസ്റ്റ് 2016 (14:04 IST)
ലോകത്തെ ഏറ്റവും സൗന്ദര്യമുള്ള പൂച്ച സഹോദരങ്ങള്‍ ആരെന്ന് ചോദിച്ചാല്‍ സമൂഹ മാധ്യമങ്ങള്‍ നല്‍കുന്ന ഉത്തരം ഐറിസും എബിസും എന്നായിരിക്കും. തൂവെള്ള നിറവും ആകര്‍ഷകങ്ങളും അപൂര്‍വ്വവുമായ കണ്ണുകളുമുള്ള ഇരട്ട പൂച്ചകള്‍.

ഇന്‍സ്റ്റഗ്രാമിലെ ചര്‍ച്ചാ വിഷയമാണ് ഐറിസും എബിസും ഇപ്പോള്‍. തൂമഞ്ഞിന്റെ നിറമുള്ള ഇരുവരുടെയും കണ്ണുകള്‍ക്ക് ഒരു പ്രത്യേകതയുണ്ട്. ഒരു കണ്ണിന് നീല നിറവും മറ്റൊന്നിനു പച്ച നിറവുമാണ് ഇവര്‍ക്ക്. വളരെ അപൂര്‍വ്വമായി മാത്രം സംഭവിക്കുന്ന ഈ പ്രത്യേകത രണ്ടു പൂച്ചകളെയും കൂടുതല്‍ മനോഹരമാക്കിയിരിക്കുന്നു.

ഇതുകൊണ്ടൊക്കെയാണ് ലോകത്തെ ഏറ്റവും സൗന്ദര്യമുള്ള പൂച്ചകള്‍ ഇവരാണെന്ന് വാദിക്കാനുള്ള കാരണം. ഇന്‍സ്റ്റഗ്രാമിലെ പ്രധാന ചര്‍ച്ചാവിഷയമായ ഐറിസിനും ഐബിസിനും ഇപ്പോള്‍ തന്നെ 38,000 അനുയായികളുമുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :