ഇറാഖില്‍ സ്ഫോടനങ്ങള്‍ക്ക് തുടര്‍ക്കഥയാകുന്നു. കഴിഞ്ഞ ദിവസമുണ്ടായ സ്ഫോടനങ്ങളില്‍ 49 പേരാണ് കൊല്ലപ്പെട്ടത്. സ്ഫോടനത്തില്‍ നൂറോളം പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.
ബാഗ്ദാദില്‍ ഷിയാ ഭൂരിപക്ഷപ്രദേശങ്ങളിലുണ്ടായ ഒമ്പത് കാര്‍ബോംബ് സ്ഫോടനങ്ങളിലാണ് 37 പേര് മരിച്ചത്. മൊസൂളില്‍ ബാങ്കില്‍ വരിനില്‍ക്കുകയായിരുന്ന സൈനികരെ ലക്ഷ്യമിട്ട് നടത്തിയ സ്ഫോടനങ്ങളില്‍ 12 പേരും മരിച്ചു.
അല്‍ഖ്വെയ്ദ ഭീകരരാണ് ആക്രമണം നടത്തിയതെന്ന് സംശയിക്കുന്നു. ഇതോടെ ഈ മാസം മാത്രം ഇറാഖില്‍ കൊല്ലപ്പെട്ടവര്‍ 630 ആയി.