മുത്തശ്ശി പറഞ്ഞ മരുന്നറിവുകള്‍

VISHNU N L| Last Updated: ചൊവ്വ, 19 നവം‌ബര്‍ 2019 (17:59 IST)
നമ്മുടെ ഒക്കെ വീടുകളില്‍ സാധാരണ കുട്ടികള്‍ക്കും പ്രായമായവര്‍ക്കും ചെറിയ ജലദോഷമോ, പനിയോ ത്വക് രോഗങ്ങളോ ഒക്കെ വന്നാല്‍ ഉടന്‍ തന്നെ അടുത്തുള്ള മെഡിക്കല്‍ സ്റ്റോറുകളിലേക്ക് ഓടി മരുന്നു വാങ്ങിക്കുന്നവരാണ് നമ്മള്‍. എന്നാല്‍ ഡോക്ടറുടെ അനുവാദമോ നിര്‍ദ്ദേശമോ കൂടാതെ ഇതൊക്കെ കഴിക്കുന്നത് അത്ര നല്ലതല്ല എന്നകാര്യം നിങ്ങളില്‍ എത്ര പേര്‍ക്കറിയാം. ഇനി ഇത്തരത്തില്‍ ചെയ്യുന്നതിലൂടെ രോഗം മാറിയെന്ന് തന്നെ ഇരിക്കട്ടെ. വീട്ടിലും പറമ്പിലും കിട്ടുന്ന വസ്തുക്കള്‍ കൊണ്ട് ഒരു കുടുംബത്തിനു മുഴുവന്‍ രോഗ ശാന്തി നല്‍കാന്‍ സാധികുന്ന നാട്ടുമരുന്നുകള്‍ ധാരാളം ഇപ്പോഴും ലഭ്യമാണെന്ന് നിങ്ങളില്‍ എത്രപേര്‍ക്കറിയാം. ഒരുകാലത്ത് വീട്ടിലെ പ്രായമായ മുത്തശ്ശിമാരുടെ കൈകളില്‍ ഭദ്രമായിരുന്ന മുത്തശ്ശി വൈദ്യം അല്ലേങ്കില്‍ ഗൃഹവൈദ്യം ഇന്ന് പലരും മറന്നിരിക്കുകയാണ്.

അവയില്‍ ചിലത് ഓര്‍മ്മിപ്പിക്കുകയാണിവിടെ. ഇന്ന് മിക്ക മലയാളികളേയും അലട്ടുന്ന പ്രശ്നങ്ങളില്‍ ഒന്നാണ് കൊളസ്ട്രോള്‍, രക്ത സമ്മര്‍ദ്ദം തുടങ്ങിയവ, എന്നാല്‍ അധികം ചെലവില്ലാതെ വെറും വെളുത്തുള്ളി കഴിച്ചുകൊണ്ട് ഇതില്‍ നിന്ന് ആശ്വാസം നേടാനാകുമെന്ന് എത്രപേര്‍ക്കറിയാം. വെറും 21 ദിവസങ്ങള്‍ കൊണ്ട് ഏത് രക്തസമ്മര്‍ദ്ദത്തിനേയും പിടിച്ച പിടിയില്‍ നിര്‍ത്താന്‍ വെളുത്തുള്ളിക്ക് സാധിക്കും. 6 അല്ലി വെളുത്തുള്ളി ചുട്ട് കിടക്കുന്നതിനു മുമ്പ് കഴിച്ചാല്‍ 21 ദിവസങ്ങള്‍ക്കുള്ളില്‍ നിങ്ങള്‍ക്ക് മറ്റ് മരുന്നുകള്‍ കൊളസ്ട്രോളിനും പ്രഷറിനും കഴിക്കുന്നത് നിര്‍ത്താന്‍ സാധിക്കും.

കാലാവസ്ഥ വ്യതിയാനങ്ങള്‍ തുടര്‍ച്ചയായതിനാലും അന്തരീക്ഷ മലിനീകരണം കൂടുന്നതിനാലും പലരിലും ശ്വാസകോശ രോഗങ്ങള്‍ കൂടുകയാണ്. പലര്‍ക്കും വിട്ടുമാറാത്ത ജലദോഷമാണ് വില്ലനാകുന്നത്. ഇതിനും പരിഹാരമുണ്ട്. പകുതി ചെറു നാരങ്ങ നീരില്‍ 3 നുള്ള് രാസ്നാദി ചൂര്‍ണം ചാലിച്ച്, പഴുത്ത പ്ലാവില കുമ്പിള്‍ ആക്കി അതില്‍ ഒഴിച്ച് ചൂടാക്കി തിളയ്ക്കുന്ന പാകം ആകുമ്പോള്‍എടുത്തു മാറ്റി , ചൂടാറിയ ശേഷം ഈ കുഴമ്പ് ശിരസ്സില്‍ വയ്ക്കുക , ഒരു മണികൂര്‍ കഴിഞ്ഞു അടര്‍ത്തി മാറ്റി , നല്ല രസ്നാതി പൊടി കൊണ്ട് വീണ്ടും തിരുമ്മുക. തുടര്‍ച്ചയായി 3 ദിവസം തുടരുക. ഈ ദിവസങ്ങളില്‍ തല നനയ്ക്കരുത്. ജലദോഷത്തില്‍ നിന്ന് നല്ല ആശ്വാസമാണ് നിങ്ങള്‍ക്ക് 3 ദിവസങ്ങള്‍ കൊണ്ട് ലഭിക്കുക.

ചുമ , കഫകെട്ട് , തൊണ്ട കാറപ്പ് , ശ്വാസം മുട്ടല്‍ , ഒച്ച അടവ് , എന്നിവ മാറുവാന്‍, ചുക്ക് -25 gm , കുരുമുളക് -20gm , തിപ്പലി -15gm , ഗ്രാമ്പൂ - 10gm ,ഏലയ്ക്ക -5gm , ഇവ വറുത്തു പൊടിച്ച് അരിച്ചെടുത്ത്‌ അതില്‍ 50gm കല്കണ്ടം പൊടിച്ച് ചേര്‍ത്ത് ഇടയ്ക്കിടെ കുറേശ്ശെ കഴിക്കുക. ഇളകാത്ത കഫം ഇളകിപ്പോകാനും, ചുമ കുറയാനും ഇത് സഹായിക്കും.
ചൂട് കാലങ്ങളില്‍ സാധാരണയായി കാണുന്ന രോഗമാണ് മൂത്രത്തില്‍ പഴുപ്പ്. ആണ്‍കുട്ടികള്‍ക്കും, പെണ്‍കുട്ടികള്‍ക്ക് ഇത് കണ്ടുവരുന്നു. നേരെത്തെ ചികിത്സിച്ചില്ലെങ്കില്‍ ഇത് വന്ധ്യതയ്ക്ക് തന്നെ കാരണമാകും. എന്നാല്‍ ചെറൂള 3 കട ചെറുതായി അരിഞ്ഞ് , 1/2 ലിറ്റര്‍ വെള്ളത്തില്‍ തിളപ്പിച്ച്‌ 1/4 ലിറ്റര്‍ ആക്കി അരിച്ചെടുത്ത്‌ 2 നേരം 14 ദിവസം തുടര്‍ച്ചയായി കുടിക്കുക , ഇതോടൊപ്പം ഞെരിഞ്ഞില്‍ ഇട്ട് തിളപ്പിച്ച വെള്ളവും കുടിക്കുന്നത് ഈ അസുഖത്തില്‍ നിന്ന് ആശ്വാസം നേടാന്‍ സാധിക്കും.

മാറിയ ഭക്ഷണ ശീലങ്ങള്‍ കൊണ്ട് ഇപ്പോഴത്തെ കൌമാരക്കാരികളില്‍ സാധാരണ കണ്ടുവരുന്ന അവസ്ഥയാണ് അമിതാര്‍ത്തവം. മാസത്തില്‍ ഒന്നില്‍ കൂടുതല്‍ തവണ വരുന്നതോ , 3 ദിവസത്തില്‍ കൂടുതല്‍ നിലനില്‍ക്കുനതോ ആയ ആര്‍ത്തവം ശരീരത്തില്‍ ക്ഷീണം, രക്തക്കുറവ്, പ്രതിരോധ ശേഷിക്കുറവ് എന്നിവ ഉണ്ടാക്കും. എന്നാല്‍ ഇതിനു നാട്ടുവൈദ്യത്തില്‍ മരുന്നുണ്ടെന്ന് എത്രപേര്‍ക്കറിയാം? ചങ്ങലം പരണ്ട 3 എണ്ണം ഇടിച്ച് പിഴിഞ്ഞ നീരില്‍ നെല്ലിക്ക കുരു വലുപ്പത്തില്‍ ചന്ദനം , 1 ടേബിള്‍ സ്പൂണ്‍ തേന്‍ ചേര്‍ത്ത് ആര്‍ത്തവ ദിവസങ്ങളില്‍ 3 ദിവസം രാവിലെ കഴിക്കുക . കുറഞ്ഞ കാലങ്ങള്‍ക്കൊണ്ട് തന്നെ അമിതാര്‍ത്തവമെന്ന അവസ്ഥയില്‍ നിന്ന് മോചനം നേടാം.

വെള്ളം, അന്തരീക്ഷത്തിലെ പൊടി, സമയക്കുറവ് എന്നിവ കാരണം കേശ സംരക്ഷണം ഇന്ന് യുവത്വത്തിന് സാധിക്കാതെ വന്നിട്ടുണ്ട്. അതിനു പകരം അവര്‍ വിപണിയില്‍ കിട്ടുന്ന ഷാമ്പു, മരുന്നുകള്‍ എന്നിവ ഉപയോഗിക്കുന്നു. എന്നാല്‍ 5 ഇതള്‍ ചുവന്ന ചെമ്പരത്തി 10 എണ്ണം താളി ആക്കി തലയില്‍ തേച്ചു പിടിപ്പിക്കുക.10 ദിവസം തുടര്‍ച്ചയായി ചെയ്താല്‍ , താരന്‍ , മുടി കൊഴിച്ചില്‍ , തല ചൊറിച്ചില്‍ പൂര്‍ണമായും മാറി കിട്ടും എന്ന് നിങ്ങള്‍ക്കറിയാമോ. ചെമ്പരത്തി തളി എന്ന് നാട്ടുമ്പുറങ്ങളില്‍ അറിയപ്പെടുന്ന ഈ മികച്ച ഷാമ്പു നല്‍കുന്ന കേശ സംരക്ഷണം വിപണിയില്‍ നിന്ന് ലഭിക്കുന്ന മേന്മയേറിയ വില്‍കൂടിയ ഷാമ്പൂ നല്‍കില്ല എന്ന് ഓര്‍ക്കുക.

അമിത വണ്ണമുള്ളവര്‍ക്ക് അത് കുറയ്ക്കാന്‍ ആഗ്രഹിക്കുമ്പോള്‍, മെലിഞ്ഞിരിക്കുന്നവര്‍ ശരീരം തടിവയ്ക്കുവാന്‍ വല്ലാതെ പരിശ്രമിക്കുന്നു. ഇതിനായി പരസ്യങ്ങളില്‍ കാണുന്ന മരുന്നുകള്‍ വാങ്ങിക്കഴിക്കുകയും ചെയ്യുന്നു. എന്നാല്‍ 10gm ചുവന്ന വേങ്ങ കാതല്‍ 1 1/2 ലിറ്റര്‍ വെള്ളത്തില്‍ തിളപ്പിച്ച്‌ 1 ലിറ്റര്‍ ആക്കി ചൂട് ആറിയ ശേഷം 1 ടേബിള്‍ സ്പൂണ്‍ തേന്‍ ചേര്‍ത്ത് ദാഹശമനി ആയി ഉപയോഗിച്ചാല്‍ ഒരുമാസം കൊണ്ട് അഞ്ച് കിലോ തൂക്കം കുറയും എന്ന് ഉറപ്പാണ്. എന്നാല്‍ ഈ ദിനങ്ങളില്‍ പകല്‍ ഉറങ്ങാന്‍ പാടില്ല എന്ന് പ്രത്യേകം ഓര്‍മ്മിക്കുകയും വേണം. കൂടാതെ വെള്ളത്തില്‍ ചൂടോടെ തേന്‍ ചേര്‍ത്ത് കുടിക്കരുത് എന്നും ഓര്‍മ്മിക്കുക.

ഇനി ശരീരം വണ്ണം വെയ്ക്കുവാന്‍ അമക്കുരം അഥവാ അശ്വഗന്ധം ഒരു ലിറ്റര്‍ പാലില്‍ പുഴുങ്ങി വറ്റിക്കുക . ഇതു ഉണക്കി പൊടിച്ച ശേഷം ഒരു ടേബിള്‍ സ്പൂണ്‍ പൊടി ഒരു ഗ്ലാസ്‌ പാലില്‍ കാച്ചി കുടിക്കുക. ദിവസത്തില്‍ 2 നേരം 41 ദിവസം തുടര്‍ച്ചയായി ഉപയോഗിക്കുക. ഫലം ഉറപ്പ്. ഇതൊക്കെ തന്നെയാണ് തൂക്കം കൂടാന്‍ നിങ്ങള്‍ കടകളില്‍ പോയി വാങ്ങുന്ന മരുന്നുകളിലും ഉള്ളത്. വെറുതെ എന്തിന് പണം മുടക്കണം. വീട്ടില്‍ തന്നെ ഇതൊക്കെ സാധിക്കുമെന്നറിയുക.

ചര്‍മ്മ രോഗങ്ങള്‍ ഇപ്പോള്‍ സാധാരണമായിരിക്കുന്നു. ചര്‍മത്തിന് പുറമെയുള്ള കറുത്ത പാടുകള്‍ , സോറിയാസിസ് , തുടങ്ങിയവയ്ക്ക് ഉത്തമമായ നാട്ടുമരുന്നുകള്‍ ഉണ്ട്. അവയിലൊന്നിനെ പരിചയപ്പെടാം. ദാന്തപാലയുടെ ഇല 5 -6 എണ്ണം എടുത്തു , വെളിച്ചെണ്ണയില്‍ മുക്കി വെക്കുക ഇതു വെയിലത്ത്‌ വെച്ച് ചൂടാക്കുക ഇലയിലെ ജലാംശം വറ്റുന്നത് വരെ ചൂടാക്കുകഏകദേശം എണ്ണ നല്ല കറുപ്പ് നിറത്തില്‍ കട്ടി ആവുമ്പോള്‍ ഉപയോഗിച്ച് തുടങ്ങാം.ചര്‍മത്തിന് പുറമെയുള്ള കറുത്ത പാടുകള്‍ , സോറിയാസിസ് തുടങ്ങിയവ ഉള്ളിടത്ത് ഇത് പ്രയോഗിക്കാം. നല്ലമാറ്റം ഉണ്ടാകും.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :