'മമ്മിയും ഡാഡിയും ശാരീരികബന്ധത്തില്‍ ഏര്‍പ്പെട്ടതുകൊണ്ട് ഞാനുണ്ടായി, നന്ദി'; ഓസ്‌കര്‍ പുരസ്‌കര ജേതാവിന്റെ പ്രസംഗം

നെല്‍വിന്‍ വില്‍സണ്‍| Last Modified തിങ്കള്‍, 26 ഏപ്രില്‍ 2021 (13:45 IST)

ഓസ്‌കര്‍ പുരസ്‌കാര വേദിയില്‍ വൈറലായി നടന്‍ ഡാനിയല്‍ കലൂയയുടെ പ്രസംഗം. മികച്ച സഹനടനുള്ള പുരസ്‌കാരം ലഭിച്ച കലൂയ സെക്‌സ് ജോക്ക് ഉള്‍പ്പെടുത്തിയാണ് ഓസ്‌കര്‍ പുരസ്‌കാരദാനത്തിനിടെ ശ്രദ്ധ പിടച്ചുപറ്റിയത്. തന്റെ മാതാപിതാക്കള്‍ ശാരീരികബന്ധത്തില്‍ ഏര്‍പ്പെട്ടതുകൊണ്ടാണ് ജനിക്കാനും ഇങ്ങനെയൊരു പുരസ്‌കാരം നേടാനും അവസരം ലഭിച്ചതെന്നാണ് കലൂയ പറഞ്ഞത്.

'എന്റെ മമ്മി, എന്റെ ഡാഡി, അവര്‍ തമ്മില്‍ ശാരീരികബന്ധത്തില്‍ ഏര്‍പ്പെട്ടു, അത് വളരെ നല്ലൊരു കാര്യമാണ്! ഞാനിപ്പോള്‍ ഇവിടെയുണ്ട് ! ജനിക്കാന്‍ സാധിച്ചതില്‍ ഞാന്‍ വളരെ സന്തോഷവാനാണ്' പുരസ്‌കാരം നേടിയ ശേഷം കലൂയ പ്രസംഗിച്ചു.
നാട്ടിലെ ഒരു തിയറ്ററിലിരുന്ന് പുരസ്‌കാര പ്രഖ്യാപനം കാണുകയായിരുന്ന കലൂയയുടെ മാതാവ് നമുസോക്കെ ഞെട്ടിപ്പോയി. തന്റെ മകന്‍ എന്തൊക്കെയാണ് ഈ പറയുന്നത് എന്നായി നമുസോക്കെ. കലൂയയുടെ സഹോദരി ഈ സമയത്ത് അമ്മയുടെ കൈ മുറുക്കി പിടിക്കുന്നതും കാണാം. കലൂയ ഇങ്ങനെയൊരു പ്രസംഗം നടത്തുമ്പോള്‍ അദ്ദേഹത്തിന്റെ അമ്മയുടെയും സഹോദരിയുടെയും മുഖത്തെ ഭാവങ്ങള്‍ മികച്ചതായിരുന്നു എന്നും അതിനും ഒരു ഓസ്‌കര്‍ നല്‍കണമെന്നും സോഷ്യല്‍ മീഡിയയില്‍ പലരും കമന്റ് ചെയ്തിട്ടുണ്ട്. 'ജൂദാസ് ആന്‍ഡ് ബ്ലാക് മെസയ്യ' എന്ന ചിത്രത്തിലെ അഭിനയത്തിനാണ് കലൂയ അവാര്‍ഡിന് അര്‍ഹനായത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :