കെ ആര്‍ അനൂപ്|
Last Modified വ്യാഴം, 22 ഓഗസ്റ്റ് 2024 (20:55 IST)
ചെറുപ്രായത്തില്‍ തന്നെ മുടി നരക്കാനുള്ള കാരണം എന്താണ് ? പ്രായഭേദമന്യേ മുടികള്‍ നരയ്ക്കുന്നത് സാധാരണ കാഴ്ചയായി മാറുന്നുണ്ട്. ശരീരത്തില്‍ കോപ്പറിന്റെ കുറവുകൊണ്ട് മുടികള്‍ നരയ്ക്കാം. മുടിക്ക് കറുത്ത നിറം നല്‍കുന്നത് മെലാനിന്‍ ആണ്. മെലാനിന്‍ ഉല്‍പാദനം ശരിയായ രീതിയില്‍ നടത്താന്‍ കോപ്പര്‍ അത്യാവശ്യമാണ്.
മുടി നരക്കുന്നതിനുള്ള വിവിധ കാരണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. മുടിയുടെ ആരോഗ്യം മുടികൊഴിച്ചാല്‍ എന്നിവ ഇല്ലാതാക്കുന്നതിന് കാരണമായ രക്തത്തിലെ ഒരു ഘടകമാണ്
ഫെറിറ്റിന്‍ ക്ഷീണം, ഹൃദയമിടിപ്പ കൂടുക, പടികളും മറ്റും കയറുമ്പോള്‍ ബുദ്ധിമുട്ട് അനുഭവപ്പെടുക ഇവയെല്ലാം ഉണ്ടാകുന്നത് ശരീരത്തില്‍ ഫെറിറ്റിന്‍ കുറയുന്നതിന്റെ സൂചനയാകാം.
രക്തത്തില്‍ അടങ്ങിയിട്ടുള്ള അയേണ്‍, ഫൈറിറ്റിന്‍, കോപ്പര്‍ ചേര്‍ന്നാണ് മുടിക്ക് കറുത്ത നിറം നല്‍കുന്നത്. കാല്‍സ്യത്തിന്റെ കുറവ് വിറ്റാമിന്‍ ഡിയുടെ കുറവും മുടി നരക്ക് കാരണമാകും.