കെ ആര്‍ അനൂപ്|
Last Modified ചൊവ്വ, 20 ഓഗസ്റ്റ് 2024 (19:55 IST)
ആധുനിക സൗകര്യങ്ങള്‍ വന്നതോടെ പുതിയ കാലത്ത് പടികള്‍ കേറി ഇറങ്ങുന്നതിനോട് പലര്‍ക്കും താല്പര്യമുണ്ടാവില്ല. പടികള്‍ കേറി ഇറങ്ങുന്നത് കൊണ്ട് ഗുണങ്ങള്‍ ഏറെയാണ്.
പടികള്‍ കയറുന്നത് നിങ്ങളുടെ ഹൃദയത്തെ ഉത്തേജിപ്പിക്കുകയും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
ഇതോടെ ഹൃദ്രോഗ സാധ്യതകള്‍ കുറയ്ക്കുന്നതിനും സഹായിക്കും.
ഓട്ടം പോലുള്ള ശാരീരിക ആദ്ധ്വാനം കൂടുതല്‍ വേണ്ട വ്യായാമങ്ങളെ വെച്ചുനോക്കുമ്പോള്‍ പടികള്‍ കയറുന്നത് കുറഞ്ഞ സ്വാധീനം ചൊലുത്തുന്ന വ്യായാമമാണ്. ഇതുകൊണ്ട് നിങ്ങളുടെ സന്ധികളുടെ ആരോഗ്യം മെച്ചപ്പെടും.
പതിവായി പടികള്‍ കയറുന്നത് പോലെയുള്ള ശാരീരിക പ്രവര്‍ത്തനങ്ങള്‍
ദീര്‍ഘായുസ്സും മെച്ചപ്പെട്ട ജീവിത നിലവാരവുമായി ബന്ധപ്പെട്ടിരിക്കുന്നു.
മൊത്തത്തിലുള്ള ആരോഗ്യത്തിനും ക്ഷേമത്തിനും വളരെയധികം ഗുണകരമാണ് ഇത്.