രോമവളര്‍ച്ചയും ചില സത്യങ്ങളും; സ്വകാര്യഭാഗങ്ങളെ ഇങ്ങനെ നശിപ്പിക്കരുത്!

 woman life , removal cream , girl , woman , health , life style , removing pubic hair , ആരോഗ്യം , സ്‌ത്രീ , റിമൂവര്‍ ക്രീം , സ്വകാര്യ ഭാഗം
Last Modified വെള്ളി, 12 ഏപ്രില്‍ 2019 (19:31 IST)
പല സ്‌ത്രീകളെയും വിഷമിപ്പിക്കുന്ന ഒരു പ്രശ്‌നമാണ് അമിത രോമവളര്‍ച്ച. കൈകളിലും മുഖങ്ങളിലുമുള്ള അനാവശ്യ രോമങ്ങള്‍ ഉണ്ടാകുന്നത് മാനസിക സമ്മര്‍ദ്ദത്തിന് പോലും കാരണമാകും. മറ്റുള്ളവരുമായി ഇടപെഴകാനും സമ്പര്‍ക്കം പുലര്‍ത്താനും ഇവര്‍ മടിക്കുന്നത് സ്വഭാവികമാണ്.

ഇതോടെയാണ് പലരും ഹെയര്‍ റിമൂവര്‍ ക്രീമുകള്‍
ഉപയോഗിക്കുന്നത്. സ്വകാര്യ ഭാഗങ്ങളില്‍ പോലും ഈ മരുന്നുകള്‍ ഉപയോഗിക്കുന്നത് ഇന്നത്തെ തലമുറയില്‍ പതിവാണ്. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഇതുമൂലം ഉണ്ടാകുമെന്നാണ് വിദഗ്ദര്‍ പറയുന്നത്.

സ്വകാര്യഭാഗങ്ങളില്‍ രോമവളര്‍ച്ചയുണ്ടാകുന്നത് ആ ഇടങ്ങളുടെ സുരക്ഷയ്‌ക്കും ആരോഗ്യത്തിനുമാണ്. ഈ ഭാഗങ്ങളിലെ രോമങ്ങള്‍ മുഴുവനായി നീക്കം ചെയ്യേണ്ടതില്ല.

സ്വകാര്യഭാഗങ്ങള്‍ വളരെ സെന്‍‌സിറ്റീവാണ്. പൊടി, അഴുക്ക് എന്നിവയില്‍ നിന്നെല്ലാം അണുക്കള്‍ പെട്ടെന്ന് ബാധിക്കാതിരിക്കാന്‍ രോമങ്ങള്‍ സഹായിക്കുന്നു. കൂടാതെ, അമിത വിയര്‍പ്പിനെയും നനവിനെയും വലിച്ചെടുത്ത് രോമം ഒരു സംരക്ഷണ കവചം പോലെ അവ പ്രവര്‍ത്തിക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :