കൊല്ലം|
Last Updated:
വ്യാഴം, 4 ഏപ്രില്‍ 2019 (13:40 IST)
ഇരുപത്തൊന്നുകാരി ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി
ആത്മഹത്യ ചെയ്തു. കൊല്ലം കുണ്ടറയ്ക്കടുത്ത് നെടുമ്പന സ്വദേശിയായ ആരതിയാണ് സ്വയം തീകൊളുത്തി മരിച്ചത്.
നെടുമ്പന അശ്വതി ജംഗ്‌ഷനടുത്ത് അശ്വതിയില്‍ തിലകന്‍ - വിജയലക്ഷ്മി ദമ്പതികളുടെ മകളായ അശ്വതി വീടിനുള്ളിലെ കുളിമുറിയില്‍ കയറി ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കത്തിക്കുകയായിരുന്നു. നിലവിളി കേട്ട് ഓടിക്കൂടിയ അയല്‍ക്കാരാണ് അശ്വതിയെ ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചത്. എന്നാല്‍ രാത്രിയോടെ അശ്വതി മരണത്തിനു കീഴടങ്ങി.
സംഭവ സമയത്ത് മാതാപിതാക്കള്‍ ബന്ധുവിന്റെ മരണാനന്തര ചടങ്ങിന് പോയിരിക്കുകയായിരുന്നു. കമ്പ്യൂട്ടര്‍ പഠനം നടത്തിയ അശ്വതിയെ, പരീക്ഷയില്‍ തോല്‍ക്കുമോ എന്ന ഭയമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന. പൊലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്.