E S R Test: എന്താണ് ഇ എസ് ആർ, കൂടുന്നെങ്കിൽ എന്തെല്ലാം പ്രശ്നങ്ങൾ ഉണ്ടാകാം?

അഭിറാം മനോഹർ|
നടത്തുന്നവര്‍ക്കെല്ലാം സുപരിചിതമായ പദമായിരിക്കും ഇ എസ് ആര്‍ എന്നത്. പലരും ഇത് ടെസ്റ്റുകളില്‍ കണ്ടിരിക്കുമെങ്കിലും ഇത് എന്താണെന്ന കാര്യത്തില്‍ വ്യക്തമായ ധാരണ പലര്‍ക്കും ഉണ്ടാകണമെന്നില്ല. സാധാരണയായി 20 മില്ലീമീറ്ററിന് താഴെയായിരിക്കും ഒരു വ്യക്തിയുടെ ഇ എസ് ആര്‍. ഇതിലധികം വരുന്നത് ശരീരത്തില്‍ ബാധിച്ചിരിക്കുന്ന ഇന്‍ഫെക്ഷനെയോ മറ്റ് രോഗങ്ങളുടെ സൂചനയോ ആയാണ് കണക്കാക്കുന്നത്.

എറിത്രോസൈറ്റ് ഡെസിമെന്റേഷന്‍ റേറ്റ് എന്നാണ് ഇ എസ് ആര്‍ എന്നത് കൊണ്ട് അര്‍ഥമാക്കുന്നത്. രോഗിയുടെ ശരീരത്തില്‍ നിന്നും ശേഖരിച്ച രക്തത്തിൽ അത് കട്ടപിടിക്കാതിരിക്കാനുള്ള രാസവസ്തുക്കള്‍ ചേര്‍ത്ത ശേഷം ചെറിയ ടെസ്റ്റ്യൂബില്‍ ഒഴിച്ച് അത് കുത്തനെ നിര്‍ത്തി ചുവന്ന രക്താണുക്കള്‍ അടിയുന്ന സമയം കണക്കാക്കിയാണ് ഇ എസ് ആര്‍ വാല്യു കണക്കാക്കുന്നത്. ശരീരത്തിലെ എന്തെങ്കിലും ഭാഗങ്ങളിലെ നീര്‍ക്കെട്ട്, ആസ്ത്മ, അലര്‍ജി എന്നിവയുണ്ടെങ്കില്‍ ഇ എസ് ആര്‍ കൂടുതലായിരിക്കും. അതിനാല്‍ പരിശോധനയില്‍ ഇവയൊന്നും ഇല്ലെങ്കില്‍ വൃക്കരോഗങ്ങള്‍, ക്യാന്‍സര്‍ സാധ്യത എന്നിവ പരിശോധിക്കണം.

ആഴ്ചകളോളം ചുമയുള്ളവരില്‍ കൂടിയ ഇ എസ് ആര്‍ ക്ഷയരോഗത്തിന്റെ ലക്ഷണമാകാറുണ്ട്. രക്തത്തിലെ ചുവന്ന രക്താണുക്കളുടെ അളവ് കൂടുന്ന പോളിസൈത്തീമിയ, ഹൃദയപ്രവര്‍ത്തനങ്ങളിലെ തകരാറുകള്‍ എന്നീ സാഹചര്യങ്ങളില്‍ ഇ എസ് ആര്‍ നിരക്ക് കുറയുകയാണ് ചെയ്യുക. രോഗിയുടെ ശരീരത്തില്‍ നിന്നും ശേഖരിച്ച രക്തതില്‍ അത് കട്ടപിടിക്കാതിരിക്കാനുള്ള രാസവസ്തുക്കള്‍ ചേര്‍ത്ത ശേഷം ചെറിയ ടെസ്റ്റ്യൂബില്‍ ഒഴിച്ച് അത് കുത്തനെ നിര്‍ത്തി ചുവന്ന രക്താണുക്കള്‍ അടിയുന്ന സമയം കണക്കാക്കുന്ന രീതിയായതിനാല്‍ തന്നെ ട്യൂബിന്റെ നേരിയ ചെരിവ് പോലും പരിശോധന ഫലത്തെ ബാധിച്ചേക്കാം. അതിനാല്‍ തന്നെ വളരെ സൂക്ഷ്മത ആവശ്യമായ ടെസ്റ്റാണിത്. അതിനാലാണ് ഒരേ ലാബില്‍ അല്ലാതെ വിവിധ ലാബുകളില്‍ രക്തപരിശോധന നടത്തണമെന്ന് ഡോക്ടര്‍മാര്‍ ആവശ്യപ്പെടാന്‍ കാരണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും ...

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും സൂചനകളും അറിഞ്ഞിരിക്കണം
ഇന്ന് ഹൃദയാഘാതം പോലെ തന്നെ വര്‍ദ്ധിച്ചു വരുന്ന ഒന്നാണ് പക്ഷാഘാതം. പക്ഷാഘാതം ...

പതിവായി പകല്‍ സമയത്ത് ഇടക്കിടെ ഉറക്കം വരാറുണ്ടോ, ഇത് അറിയണം

പതിവായി പകല്‍ സമയത്ത് ഇടക്കിടെ ഉറക്കം വരാറുണ്ടോ, ഇത് അറിയണം
പകല്‍ സമയത്ത് ഇടയ്ക്കിടെ ഉറക്കം വരുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഇത് പതിവായി സംഭവിക്കുന്ന ...

വേനൽച്ചൂടിൽ മാങ്ങ കഴിക്കാമോ?

വേനൽച്ചൂടിൽ മാങ്ങ കഴിക്കാമോ?
വേനൽക്കാലം മാമ്പഴക്കാലം കൂടിയാണ്. അനേകം ആരോഗ്യ ഗുണങ്ങൾ മാമ്പഴത്തിനുണ്ട്. മാങ്ങ ...

Sleep Divorce: ഇന്ത്യയിൽ പങ്കാളികൾക്കിടയിൽ സ്ലീപ് ...

Sleep Divorce:  ഇന്ത്യയിൽ പങ്കാളികൾക്കിടയിൽ സ്ലീപ് ഡിവോഴ്‌സ് വർധിക്കുന്നതായി സർവേ, എന്താണ് സ്ലീപ് ഡിവോഴ്സ്
ഇന്ത്യക്കാര്‍ക്കിടയില്‍ സ്ലീപ് ഡീവോഴ് ഉയരുന്നതായാണ് 2025ലെ ഗ്ലോബല്‍ സ്ലീപ് സര്‍വേയില്‍ ...

നിങ്ങളുടെ ഈ മോശം ശീലങ്ങള്‍ നിങ്ങളുടെ ലാപ്ടോപ്പിനെ ...

നിങ്ങളുടെ ഈ മോശം ശീലങ്ങള്‍ നിങ്ങളുടെ ലാപ്ടോപ്പിനെ നശിപ്പിക്കും, അറിയാം
ഇന്നത്തെ ആധുനിക യുഗത്തില്‍ നമുക്കെല്ലാവര്‍ക്കും അറിയാവുന്നതുപോലെ, ലാപ്ടോപ്പുകള്‍ നമ്മുടെ ...

No Smoking Day: നോ സ്മോക്കിങ് ഡേ: പുകവലി എങ്ങനെ നിർത്താം?

No Smoking Day: നോ സ്മോക്കിങ് ഡേ: പുകവലി എങ്ങനെ നിർത്താം?
എല്ലാ വര്‍ഷവും മാര്‍ച്ച് മാസത്തിലെ രണ്ടാമത്തെ ബുധനാഴ്ചയാണ് ഈ ദിനം ആചരിക്കുന്നത്. ...

രാവിലെ ബ്രേക്ക് ഫാസ്റ്റിനൊപ്പം പഴങ്ങള്‍ കഴിക്കുന്നത് ...

രാവിലെ ബ്രേക്ക് ഫാസ്റ്റിനൊപ്പം പഴങ്ങള്‍ കഴിക്കുന്നത് നല്ലതാണ്, ഇക്കാര്യങ്ങള്‍ അറിയണം
നമ്മള്‍ പഴങ്ങള്‍ കഴിക്കാറുണ്ടെങ്കിലും അത് ഏത് സമയം കഴിക്കുന്നതാണ് നല്ലതെന്നതിനെ പറ്റി ...

ഇവനാള് കൊള്ളാമല്ലോ? ഇത്രയ്‌ക്കൊക്കെ ഗുണങ്ങൾ ഉണ്ടായിരുന്നോ ...

ഇവനാള് കൊള്ളാമല്ലോ? ഇത്രയ്‌ക്കൊക്കെ ഗുണങ്ങൾ ഉണ്ടായിരുന്നോ ഡ്രാഗൺ ഫ്രൂട്ടിന്
പർപ്പിൾ നിറത്തിലെ പുറന്തോടോട് കൂടിയ ഡ്രാഗൺ ഫ്രൂട്ട് കാണാൻ മാത്രമല്ല ആരോഗ്യത്തിലും കെമാൽ ...

പ്രമേഹ രോഗികള്‍ നോമ്പ് എടുക്കണോ? ഇക്കാര്യങ്ങള്‍ ...

പ്രമേഹ രോഗികള്‍ നോമ്പ് എടുക്കണോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അപകടം
പ്രമേഹമുള്ള വ്യക്തികള്‍ക്ക് കണ്ടിന്യൂവസ് ഗ്ലൂക്കോസ് മോണിറ്ററിംഗ് (സിജിഎം) ഡിവൈസ് വളരെ ...

Ramadan Fasting Side Effects: റമദാന്‍ നോമ്പ് അത്ര ...

Ramadan Fasting Side Effects: റമദാന്‍ നോമ്പ് അത്ര 'ഹെല്‍ത്തി'യല്ല; അറിഞ്ഞിരിക്കണം ഇക്കാര്യങ്ങള്‍
പുലര്‍ച്ചെ നന്നായി ഭക്ഷണം കഴിച്ച് പിന്നീട് ഭക്ഷണം കഴിക്കുന്നത് മണിക്കൂറുകള്‍ കഴിഞ്ഞാണ്