എന്താണ് ഡിഎന്‍എ പരിശോധന? എങ്ങനെ നടത്തും?

രേണുക വേണു| Last Modified ചൊവ്വ, 23 നവം‌ബര്‍ 2021 (16:05 IST)

വാര്‍ത്തകളില്‍ പൊതുവെ വ്യാപകമായി കേള്‍ക്കുന്ന വാക്കാണ് 'ഡിഎന്‍എ' പരിശോധന. കുറ്റാന്വേഷണങ്ങളില്‍ ഡിഎന്‍എ പരിശോധനാ ഫലം ഏറെ നിര്‍ണായകമാകാറുണ്ട്. ഉദാഹരണത്തിനു ഒരു മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിയാന്‍ പറ്റാത്ത സാഹചര്യത്തില്‍ ഡിഎന്‍എ പരിശോധനയിലൂടെയാണ് കുരുക്കുകള്‍ അഴിക്കുന്നത്. ഡിയോക്‌സീ റിബോ ന്യൂക്ലിക് ആസിഡ് എന്നാണ് ഡിഎന്‍എയുടെ മുഴുവന്‍ പേര്.

മനുഷ്യരിലും മറ്റെല്ലാ ജീവികളിലും പാരമ്പര്യമായി കാണപ്പെടുന്ന പദാര്‍ത്ഥങ്ങളാണ് ഡിഎന്‍എ. ഒരു വ്യക്തിയുടെ ശരീരത്തിലെ മിക്കവാറും എല്ലാ കോശങ്ങള്‍ക്കും ഒരേ ഡിഎന്‍എ ഉണ്ട്. മിക്ക ഡിഎന്‍എയും സെല്‍ ന്യൂക്ലിയസിലാണ് സ്ഥിതി ചെയ്യുന്നത്. ഡിഎന്‍എയിലെ കോടിക്കണക്കിന് രാസാക്ഷരങ്ങളില്‍ രണ്ടുപേരുടെ ഡിഎന്‍എകള്‍ എത്രത്തോളം സമാനതയുള്ളതാണെന്ന് ഒത്തുനോക്കിയാണ് ഡിഎന്‍എ ടെസ്റ്റ് ചെയ്യുന്നത്. ഡിഎന്‍എ ആന്‍സിസ്റ്ററി ടെസ്റ്റിലൂടെ ഒരാളുടെ പൂര്‍വ്വികരെക്കുറിച്ചുള്ള വിവരങ്ങളും അറിയാന്‍ സാധിക്കും. കുടുംബ ചരിത്രത്തെക്കുറിച്ച് കൃത്യമായ രൂപരേഖ തയ്യാറാക്കാന്‍ ഇതിലൂടെ സാധിക്കുന്നു. ഒരാളുടെ അമ്മ, അച്ഛന്‍, അടുത്ത ബന്ധുക്കള്‍ എന്നിവരുടെ ഡിഎന്‍എ സാംപിളുകള്‍ തമ്മില്‍ സാമ്യമുണ്ടാകും. മാതൃത്വം, പിതൃത്വം എന്നിവ തെളിയിക്കാന്‍ ഡിഎന്‍എ ടെസ്റ്റ് നടത്തുന്നത് അതുകൊണ്ടാണ്.

ഡിഎന്‍എ ടെസ്റ്റ് എങ്ങനെ?

ഡിഎന്‍എ ടെസ്റ്റ് നടത്തുന്നത് സാംപിളുകളായി രക്തം, മോണയില്‍ നിന്ന് പഞ്ഞി ഉപയോഗിച്ചെടുക്കുന്ന കോശങ്ങള്‍, ശരീരകോശ പാളികളുടെ ഭാഗങ്ങള്‍, മുടിയിഴകള്‍ എന്നിവ ശേഖരിക്കാം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :