ഈ ശീലങ്ങളാണ് മുടിയുടെ ആരോഗ്യത്തിൽ വില്ലനാകുന്നത് !

Last Modified ഞായര്‍, 16 ജൂണ്‍ 2019 (14:18 IST)
കേശസംരക്ഷണം എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല എന്ന് നമുക്കറിയാം. എന്നാൽ നിത്യ ജീവിതത്തിൽ നാം ചെയ്യുന്ന ചില തെറ്റായ കാര്യങ്ങൾ ഒഴിവാക്കിയാൽ തന്നെ മുടിയുടെ ആരോഗ്യം നമുക്ക് ഉറപ്പുവരുത്താനാകും. മുടിയെക്കുറിച്ചുള്ള നമ്മുടെ തെറ്റായ ധാരണകളും. നമ്മുടെ തെറ്റായ ചില ശീലങ്ങളും ഒഴിവാക്കേണ്ടതുണ്ട്.


കുളി കഴിഞ്ഞാൽ മുടി ഉണക്കാനായി മിക്കവാറും സ്ത്രീകൾ മുടിയിൽ തോർത്ത് ചുറ്റാറുണ്ട്. ആരോ നല്ലതെന്ന് പറഞ്ഞ് ശീലിപിച്ച ഈ രിതി മുടിയുടെ സ്വാഭാവികത നഷ്ടപ്പെടാൻ കാരണമാകും എന്നതാണ് സത്യം. മുടി നനവോടുകൂടി സൂക്ഷിക്കുന്നത് മുടിയുടെ ബലം കുറയാനും മുടി കൊഴിയാനുമുള്ള സാധ്യതയെ വർധിപ്പിക്കും. അതിനാൽ മുടി ഉണക്കി സൂക്ഷിക്കുക.

നനഞ്ഞമുടി കെട്ടിവെക്കുന്ന ശീലമുള്ളവരാണ് മിക്കവരും. എന്നാൽ ഇത് മുടി വേഗത്തിൽ പൊട്ടുന്നതിന്ന് കാരണമാകും എന്ന് മാത്രമല്ല മുടിക്ക് ദുർഗന്ധവും ഇതുണ്ടാക്കും. നനഞ്ഞമുടി ചികുന്നതും മുടി പൊട്ടുന്നതിന്ന് കാരണമാകും. മുടി ഉണക്കാനായി ഹെയർ ഡ്രൈയറുകൾ ഉപയോഗിക്കുന്നവർ ഹെയർ ഡ്രൈയർ തലയോട് അധികം ചേർത്ത് വച്ച് മുടി ഉണക്കാതിരിക്കുക. ഇത് മുടിക്ക് മാത്രമല്ല ശരീരത്തിനാകമാനം തന്നെ
ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കും.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :