സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 20 മെയ് 2023 (15:24 IST)
തൈര് ശരീരത്തെ തണുപ്പിക്കും. കൂടാതെ ഇതില്‍ ധാരാളം പ്രൊബയോട്ടിക്കുകളും വിറ്റാമിനുകളും അടങ്ങിയിരിക്കുന്നു. കാല്‍സ്യത്തിന്റെ അളവും കൂടുതലായി ഉണ്ട്. തൈര് കൊണ്ടുള്ള ചോറ് റ്വേനല്‍ക്കാലത്ത് കുടലിന് വളരെ നല്ലതാണ്. ഓട്‌സിന് വളരെ ആരോഗ്യ ഗുണങ്ങള്‍ ഉണ്ടെന്ന് ഏവര്‍ക്കും അറിയാവുന്നതാണ്. ഇത് കുഴലിലെ നല്ല ബാക്ടീരിയകളെ തിരിച്ചുകൊണ്ടുവരുകയും കൂടുതല്‍ സമയം വിശപ്പ് അനുഭവപ്പെടാതിരിക്കാന്‍ സഹായിക്കുകയും ചെയ്യും.
ബട്ടര്‍ മില്‍ക്ക് ദഹനത്തിന് സഹായിക്കുകയും ഇത് മലബന്ധവും വയര്‍പെരുക്കവും തടയുകയും ചെയ്യുന്നു. കൂടാതെ ധാരാളം ആവശ്യമായ വിറ്റാമിനുകളും ഉണ്ട്. ശരീരഭാരം കുറയ്ക്കുന്നതിന് പ്രസിദ്ധമാണ് ചിയാ സീഡ്. ഇത് രക്തസമ്മര്‍ദ്ദവും കൊളസ്‌ട്രോളും കുറയ്ക്കുന്നു. ഇത് ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.