Last Updated:
തിങ്കള്‍, 11 മാര്‍ച്ച് 2019 (18:09 IST)
പുരുഷന്മാരുടെ പൊതു സംശയമാണ് ലിംഗ വലുപ്പത്തെക്കുറിച്ചുള്ളത്. കണ്ടതും കേട്ടതുമായ പലവിധ കാര്യങ്ങളാണ് ഈ ആശങ്കകള്‍ക്ക് കാരണം. ലിംഗത്തിന്റെ വലുപ്പം കുറഞ്ഞാൽ പങ്കാളിയെ തൃപ്തിപ്പെടുത്താൻ കഴിയുമോ, വലുപ്പം വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുമോ എന്നീ തരത്തിലുള്ളതാണ് സംശയങ്ങള്‍.
ഇതുമായി ബന്ധപ്പെട്ട് ലഭിക്കുന്ന അറിവുകളില്‍ ഭൂരിഭാഗവും തെറ്റാണ്. മനുഷ്യശരീരത്തിന്റെ വളർച്ചയുടെ ഘട്ടത്തിൽ മാത്രമേ ലൈംഗിക അവയവങ്ങൾക്കും വളർച്ചയുണ്ടാകൂ എന്നതാണ് സത്യം. ലിംഗവലുപ്പം കൂട്ടുമെന്ന് പറഞ്ഞു ലഭിക്കുന്ന മരുന്നുകളും ഭക്ഷണങ്ങളും ഫലം നല്‍കില്ല.
ലിംഗത്തിന്റെ വലുപ്പവും ലൈംഗിക അനുഭൂതിയും തമ്മില്‍ ബന്ധമില്ല.
വലുപ്പം കുറഞ്ഞാലും പങ്കാളിക്ക് ലൈംഗിക സുഖം ലഭിക്കും. സ്‌ത്രീയെ രതിമൂര്‍ഛയിലെത്തിക്കാനും തൃപ്‌തിപ്പെടുത്താനും സാധിക്കും. വലുപ്പക്കുറവ്
വിവാഹ ജീവിതത്തിലെ ഒരു ഘടകമല്ലെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു.