നമ്മുടെ നാടൻ കടച്ചക്ക ഒരു സംഭവം തന്നെയാണ് !

Last Modified ശനി, 9 മാര്‍ച്ച് 2019 (20:31 IST)
കടച്ചക്കക്ക് നമ്മുടെ നാടൻ വിഭവങ്ങളിൽ വലിയ പ്രാധാന്യമാണുള്ളതാണ് കടച്ചാക്ക കൂട്ടാനായും തോരനായും ചിലരൊക്കെ കറിയായും എല്ലാം പാകം ചെയ്യാറുണ്ട്. നമ്മുടെ ഈ നാടൻ കടച്ചക്കയുടെ ആരോഗ്യ ഗുണങ്ങൾ കേട്ടാൽ ചിലപ്പോൾ നമ്മൾ ദിവസവും കഴിച്ചു എന്ന് വരും. അത്രക്കധികമാണ് ഗുണങ്ങൾ.

കടച്ചക്ക ആഹാരത്തിൽ ഉൾപ്പെടുത്തുന്നവർക്ക് ക്യാൻസർ വരാനുള്ള സാധ്യത കുറവാണ് എന്നാണ് പഠനങ്ങൾ പറയുന്നത്. ഹൃദയത്തിന്റെ സംരക്ഷണത്തിന് ഏറെ നല്ലതാണ് നമ്മുടെ കടച്ചക്ക. രക്തക്കുഴലുകളിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പിനെ നീക്കം ചെയ്ത് ഇത് രക്ത സമ്മർദ്ദത്തെ നിയന്ത്രിക്കുന്നു.

ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ പരിഹരിക്കുന്നതിനും കടച്ചക്കക്ക് വലിയ കഴിവാണുള്ളത്. ആസ്ത്മയെ ഒരു പരിധിവരെ തടുത്ത് നിർത്താൻ കടച്ചക്ക ആഹാരത്തിന്റെ ഭാഗമാക്കുന്നതൊലൂടെ സാധിക്കും. കടച്ചക്കയിൽ ധാരാളം അടങ്ങിയിരിക്കുന്ന നാരുകൾ ദഹന സംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സഹായിക്കുന്നതാണ്. വയറിളക്കം പൊലുള്ള പ്രശ്നങ്ങൾ ചെറുക്കാനും കടച്ചക്ക കഴിക്കുന്നതിലൂടെ സാധിക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :