ഭാരം കുറക്കാൻ നാരങ്ങാവെള്ളമോ? അറിയാം നാരങ്ങയുടെ ഗുണഫലങ്ങൾ

അഭിറാംന്മനോഹർ| Last Modified വെള്ളി, 3 ജനുവരി 2020 (17:47 IST)
ദഹനം കൂട്ടാനും എനർജി വർധിപ്പിക്കാനും മികച്ചതാണ് നമ്മൽ ചിലപ്പോൾ കേട്ടിരിക്കും. വണ്ണം കുറക്കാൻ ചൂടു വെള്ളത്തിൽ നാരങ്ങാ നീര് ഒഴിച്ചുകുടിക്കണമെന്നും പലരും പറഞ്ഞ് നമുക്കറിയമായിരിക്കും എന്നാൽ ഇതിൽ മാത്രം ഒതുങ്ങുന്നതല്ല നാരങ്ങയുടെ ഗുണഫലങ്ങൾ. നമ്മുക്ക് അവ എന്തെല്ലാമാണെന്ന് നോക്കാം.

നമ്മൾ ഉപയോഗിക്കുന്ന നാരങ്ങാവെള്ളം 6 കാലറിയിൽ താഴെ മാത്രമുള്ളതാണ്. അതുകൊണ്ട് തന്നെ ഭാരം കുറക്കുവാൻ ഇവ മികച്ചതാണ്. പഴച്ചാറുകൾ,സോഡാഡ്രിങ്ക്സ് എന്നിവ മാറ്റി നാരങ്ങാവെള്ളം ഉപയോഗിക്കുന്നത് ശീലമാക്കുകയാണെങ്കിൽ അത് ദിവസവും ഉള്ള കാലറി ഇൻടേക്ക് കുറക്കുന്നതിന് സഹായിക്കും.

കൂടാതെ ശരീരത്തിന്റെ മെറ്റബോളിസം എളുപ്പത്തിലാക്കുവാനും നാരങ്ങാവെള്ളം സഹായിക്കും. ഇത് തനിയെ ഭാരം കുറക്കുന്നതിന് സഹായകകരമാകുന്നു. കൂടാതെ ശരീരത്തിന്റെ ജലാംശം വർദ്ധിപ്പിക്കുവാൻ സഹായിക്കുന്ന നാരങ്ങ വിഷാംശങ്ങൾ പുറംതള്ളാനും സഹായിക്കുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :