അപകടമുണ്ടാകുമ്പോള്‍ പണികിട്ടുന്നത് ഇങ്ങനെ; മദ്യം ശരീരത്തിൽ എത്ര മണിക്കൂര്‍ നിൽക്കും?

 health , life style , food , alcohol , blood , ആരോഗ്യം , ഭക്ഷണം , മദ്യം , അപകടം
Last Updated: ശനി, 3 ഓഗസ്റ്റ് 2019 (16:10 IST)
കുടിക്കുന്ന മദ്യം എത്രനേരം ശരീരത്തില്‍ നില്‍‌ക്കുമെന്ന് മദ്യാപാനികള്‍ക്ക് പോലും ക്രത്യമായി അറിയില്ല. ഡ്രൈവിംഗിനിടെ പിടിക്കപ്പെടുമ്പോഴും അപകടം ഉണ്ടാകുമ്പോഴും ഈ അറിവില്ലായ്‌മയാണ് എല്ലാവര്‍ക്കും വിനയാകുന്നത്.

വ്യക്തിയുടെ പ്രായത്തിനൊപ്പം കഴിക്കുന്ന മദ്യത്തിന്റെ അളവും അനുസരിച്ചാണ് രക്തത്തില്‍ മദ്യത്തിന്റെ അളവ് നിലനില്‍ക്കുക. മദ്യപിച്ച ശേഷമുള്ള ഓരോ മണിക്കൂറിലും ഈ അളവില്‍ കുറവ് സംഭവിച്ചു കൊണ്ടിരിക്കും. ശരീരത്തിലെ ജലാംശമാണ് മദ്യത്തിന്റെ കാടിന്യം തീവ്രത കുറയ്‌ക്കുന്നത്.

വിവിധ രീതികളിലൂടെ അടിഞ്ഞു കൂടിയ മദ്യത്തിന്റെ പത്ത് ശതമാനത്തോളം ശരീരം പുറന്തള്ളും. നിശ്വാസം, വിയര്‍പ്പ്, മൂത്രം എന്നിവയിലൂടെയാണ് മദ്യത്തിന്റെ അളവ് കുറയുക. ശേഷിച്ച മദ്യത്തെ ഇല്ലായ്‌മ ചെയ്യുന്നത് കരളാണ്. കരണ്‍ സംബന്ധമയ പ്രശ്‌നമുള്ളവര്‍ക്ക് ഈ അവസ്ഥ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും.

മറ്റ് ആരോഗ്യ പ്രശ്‌നങ്ങളില്ലാതെ ശരിയായ രീതിയില്‍ പ്രവര്‍ത്തനം നടക്കുന്ന ശരീരമാണെങ്കില്‍ ഒരു മണിക്കൂറിൽ ഒരു ഡെസിലിറ്ററിലെ 20 മില്ലിഗ്രാം ആൽക്കഹോൾ ഇത്തരത്തിൽ പുറന്തള്ളും. 40 മില്ലിഗ്രാം ആണെങ്കിൽ രണ്ട് മണിക്കൂർ സമയം വേണ്ടിവരും.

ശരീര ഭാരം, ആരോഗ്യം, ഒഴിഞ്ഞ വയറില്‍ കുടിക്കുന്ന മദ്യം, വളരെ വേഗം അമിതമായി മദ്യപിക്കുക എന്നീ ഘടകങ്ങള്‍ രക്തത്തിലെ മദ്യത്തിന്റെ അളവ് നിശ്ചയിക്കും. കുറച്ച് സമയത്തിനുള്ളില്‍ കൂടുതലായി മദ്യപിക്കുന്ന വ്യക്തിയില്‍ ആൽക്കഹോളിന്റെ അളവ് കുറച്ച് മണിക്കൂർ നില്‍ക്കും. പിന്നീടുള്ള മണിക്കൂറില്‍ ഇത് കുറഞ്ഞു വരും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :