സിആര്‍ രവിചന്ദ്രന്‍|
Last Modified വെള്ളി, 31 മാര്‍ച്ച് 2023 (16:19 IST)
ഹോര്‍മോണ്‍ വ്യതിയാനങ്ങളെ നിയന്ത്രിക്കാന്‍ മരുന്നുകള്‍ കൊണ്ടും സ്ത്രീകളില്‍ ഈസ്ട്രജന്‍ തെറാപ്പികൊണ്ടും ശരിയായ ഭക്ഷണ ശീലം കൊണ്ടും സാധിക്കും. ഇന്‍സുലിന്‍ പ്രതിരോധം ഉണ്ടാകാതിരിക്കാന്‍ മധുരമുള്ള ഭക്ഷണങ്ങളും കൃതൃമ നിറവും രുചിയും ചേര്‍ത്ത ബേക്കറി ഭക്ഷണങ്ങളും ഒഴിവാക്കണം. കൂടാതെ മാനസിക സമ്മര്‍ദ്ദത്തെ അകറ്റിനിര്‍ത്താന്‍ യോഗ, ധ്യാനം എന്നിവ ദിവസവും പരിശീലിക്കാം. ശരിയായ നിലയില്‍ ഭാരം നിയന്ത്രിക്കേണ്ടതും കൃത്യസമയത്ത് ഉറങ്ങേണ്ടതും അത്യാവശ്യമാണ്.
ഹോര്‍മോണല്‍ വ്യതിയാനങ്ങള്‍ ഉണ്ടെങ്കില്‍ ശരീരം നിരവധി ലക്ഷണങ്ങള്‍ കാണിക്കും. അമിതമായി വിയര്‍ക്കല്‍, ഭാരം കൂടുകയോ കുറയുകയോ ചെയ്യല്‍, ഉറക്കം വരായ്ക, വരണ്ട ചര്‍മം, എല്ലുകളുടെ ബലക്ഷയം, വിഷാദം, ഉത്കണ്ഠ, വിശപ്പില്ലായ്മ, തലവേദന, മങ്ങിയ കാഴ്ച, ലൈംഗിക താല്‍പര്യം ഇല്ലായ്മ തുടങ്ങി നിരവധി ലക്ഷണങ്ങള്‍ ഉണ്ട്.