ഉണക്കമീന്‍ കഴിച്ചാല്‍ വായ്പ്പുണ്ണ് ഉണ്ടാകുമോ ?

  mouth ulcers , health , life style , food , ആരോഗ്യം , ഭക്ഷണം , വായ്‌പ്പുണ്ണ്
മെര്‍ലിന്‍ സാമുവല്‍| Last Modified ശനി, 21 സെപ്‌റ്റംബര്‍ 2019 (15:03 IST)
വളരെയേറെ അസ്വസ്ഥതയുണ്ടാക്കുന്ന ഒന്നാണ് വായ്പ്പുണ്ണ്. പലവിധ കാരണങ്ങള്‍ മൂലം ഈ രോഗം ഉണ്ടാകാം.
മലബന്ധം, നീരിറക്കം, ഉള്‍പുഴുക്കം വര്‍ധിക്കുന്ന ആഹാരങ്ങള്‍ മുതലായവയാണ് വായ്‌പ്പുണ്ണിന് കാരണമാ‍കുന്നത്. കരളിന്റെ പ്രവര്‍ത്തനവ്യത്യാസവും കാരണമാകാറുണ്ട്.

വായ്‌പ്പുണ്ണിനെ എങ്ങനെ ചെറുക്കാം എന്ന ആശങ്ക പലരിലുമുണ്ട്. ഭക്ഷണക്രമത്തില്‍ ചില മാറ്റങ്ങള്‍ വരുത്തി ചിട്ടയായ രീതിയില്‍ ആഹാരങ്ങള്‍ പതിവാക്കിയാല്‍ വായ്‌പ്പുണ്ണ് ഒഴിവാക്കാം.

വായ്‌പ്പുണ്ണ് തടയാന്‍ സാധിക്കുന്ന ഭക്ഷണങ്ങള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തുക എന്നതാണ് പ്രധാനം. മോര്, തൈര്, ഉപ്പിട്ട വെള്ളം, തേന്‍, തേങ്ങാപ്പാല്‍, കറ്റാര്‍‌വാഴ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ വായ്‌പ്പുണ്ണ് തടയാന്‍ കഴിയും.

വായ്പ്പുണ്ണുള്ളവര്‍ ഈസ്‌റ്റ്, സാക്രിന്‍, പ്രിസര്‍വേറ്റീവ് മുതലായവ ചേര്‍ന്ന ഭക്ഷണങ്ങള്‍, അച്ചാര്‍, പപ്പടം, ഉണക്കമീന്‍, മസാല ചേര്‍ന്നത് തുടങ്ങിയ ഉള്‍പുഴുക്കം വര്‍ധിപ്പിക്കുന്ന ഭക്ഷണങ്ങള്‍ പാടേ ഒഴിവാക്കണം. നിത്യേന കുറഞ്ഞത് 18 ഗ്ലാസ് ചൂടുവെള്ളം കുടിക്കുക. തിളപ്പിച്ചാറിയത് നന്നല്ല. പഥ്യക്രമങ്ങള്‍ നിര്‍ബന്ധമായി പാലിക്കുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :